ഐഎസ്എൽ; ഇന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ് – എഫ്‌സി ഗോവ പോരാട്ടം

ഐഎസ്എല്ലിൽ ഇന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ് – എഫ്‌സി ഗോവ പോരാട്ടം. രാത്രി ഏഴരയ്ക്ക് ഗോവയിലെ തിലക് മൈതാനിലാണ് മത്സരം.

മൂന്ന് ഗോൾ വ്യത്യാസത്തിൽ ജയിക്കാനായാൽ ബ്ലാസ്റ്റേഴ്‌സിന് പോയിന്റ് പട്ടികയിൽ ഒന്നാമതെത്താം. സീസൺ പകുതിയാകുമ്പോൾ പോയിന്റ് പട്ടികയിൽ തലപ്പത്ത് എത്താനുള്ള സുവാർണാവസരവുമായാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്.

കഴിഞ്ഞ നാല് സീസണുകളിലും ഗോവയെ ബ്ലാസ്റ്റേഴ്‌സ് തോൽപ്പിച്ചിട്ടില്ല. നിലവിലെ ഫോമിൽ മുൻതൂക്കം ബ്ലാസ്റ്റേഴ്‌സിന് തന്നെയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്ന് മത്സരങ്ങൾ കളിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടിലും ജയിച്ചപ്പോൾ ഒരെണ്ണം സമനിലയായി.

ടീമൊന്നടങ്കം ആക്രമിക്കുകയും ഒരുമിച്ച് പ്രതിരോധിക്കുകയും ചെയ്യുന്ന പരിശീലകൻ വുകൊമനോവിച്ചിന്റെ തന്ത്രം ലക്ഷ്യം കാണുന്നുണ്ട്. തുടർ തോൽവികൾക്ക് ശേഷം വിജയവഴിയിൽ തിരികെയെത്തിയ ഗോവ എടികെയ്‌ക്കെതിരായ തോൽവിയോടെയാണ് 2021 അവസാനിപ്പിച്ചത്.

16 ഗോളുകൾ വഴങ്ങിയ പ്രതിരോധ നിര പിടിച്ചു നിന്നില്ലെങ്കിൽ ഗോവയ്ക്ക് ഇന്നും ജയിക്കാനാകില്ല. 8 കളികളിൽ നിന്ന് 13 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് പട്ടികയിൽ 5-ാം സ്ഥാനത്താണെങ്കിൽ അത്രയും മത്സരങ്ങളിൽ നിന്ന് 8 പോയിന്റുമായി ഗോവ പട്ടികയിൽ 9-ാം സ്ഥാനത്താണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here