സിപിഐഎം കൊല്ലം ജില്ലാ സമ്മേളനത്തിന് ഇന്ന് സമാപനമാകും

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ ഭാഗമായ കൊല്ലം ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. സമാപന സമ്മേളനം വൈകിട്ട് കൊട്ടാരക്കര അമ്പലക്കര മൈതാനിയില്‍ ഇ.കാസിം നഗറില്‍ പിബി അംഗവും സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

രണ്ട് ദിവസമായി നടന്ന പ്രതിനിധി സമ്മേളനത്തില്‍ 7 വനിതകളടക്കം 47 പേര്‍ പങ്കെടുത്തു.പിബി അംഗം എസ്.രാമചന്ദ്രന്‍പിള്ള, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ജില്ലാ സെക്രട്ടറി എസ്.സുദേവന്‍ എന്നിവര്‍ ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞു.

റിപ്പോര്‍ട്ട് ഐക്യ കണ്ഠേന സമ്മേളനം അംഗീകരിച്ചു.ഇന്ന് പുതിയ ജില്ലാ കമ്മിറ്റിയെയും സെക്രട്ടറിയേയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും.ജില്ലയുടെ നട്ടെല്ലായ കശുവണ്ടി വ്യവസായത്തെ സംരക്ഷിക്കണമെന്ന്‌ സിപിഐഎം ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.

കശുവണ്ടി തൊഴിലാളികൾക്ക് കൂടുതൽ തൊഴിലും കൂലിയും ഉറപ്പുവരുത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ പിണറായി സർക്കാർ പ്രതിജ്ഞാബദ്ധമാണ്. കശുവണ്ടി തൊഴിലാളികളുടെ മിനിമം കൂലി പുതുക്കി നിശ്ചയിച്ചിട്ട് ഏഴ് വർഷം പിന്നിട്ട സാഹചര്യത്തിൽ മിനിമം കൂലി പുതുക്കാനും നടപടി സ്വീകരിക്കണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News