സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും

സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും.പുതിയ ജില്ലാ കമ്മറ്റി, സെക്രട്ടറിയെയും ഇന്ന് തിരഞ്ഞെടുക്കും. തുടര്‍ന്ന് കോട്ടമൈതാനത്ത് ടിഎം അബൂബക്കര്‍- എം നാരായണന്‍ നഗറില്‍ നടക്കുന്ന പൊതു സമ്മേളനം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

കൊവിഡ് മാനദണ്ഡം പാലിച്ചാണ് പൊതു സമ്മേളനം നടക്കുന്നത്. ബഹുജന റാലി , റെഡ് വളന്‍റിയര്‍ മാര്‍ച്ച് എന്നിവ ഒ‍ഴിവാക്കിയിട്ടുണ്ട്. ലോക്കല്‍ കേന്ദ്രങ്ങളില്‍ പൊതു സമ്മേളനം തത്സമം പ്രദര്‍ശിപ്പിക്കും.

സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കര്‍ഷക സമര വിജയവും വര്‍ഗ്ഗ സമരവും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. കോട്ട മൈതാനത്ത് നടന്ന സെമിനാര്‍ സിപിഐഎം കേന്ദ്രകമ്മറ്റി അംഗം ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു.

കേന്ദ്രസര്‍ക്കാരിന് കോര്‍പറേറ്റ് താത്പര്യങ്ങള്‍ മാത്രമാണുള്ളതെന്നും കര്‍ഷക സമരത്തില്‍ കോണ്‍ഗ്രസ് സംഭാവന വട്ടപൂജ്യമാണെന്നും ഇപി ജയരാജന്‍ പറഞ്ഞു. കര്‍ഷക സമര നേതാവ് പി കൃഷ്ണപ്രസാദ്, മന്ത്രി കെ കൃഷ്ണന്‍കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.

ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനം ചടങ്ങില്‍ കൈമാറി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News