ഡി വൈ എഫ് ഐയുടെ ഹൃദയപൂർവ്വം പദ്ധതിക്ക് അഞ്ച് വയസ്

ഡി വൈ എഫ് ഐയുടെ ഹൃദയപൂർവ്വം പദ്ധതിക്ക് അഞ്ച് വയസ്. മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം നൽകുന്ന ഈ പദ്ധതി ഒരു വലിയ വിഭാഗത്തിന്‍റെ ആശ്രയമാണ്. ഇതിനകം ഒരു കോടിയിലേറെ പൊതിച്ചോറുകളാണ് ഇവർ വിതരണം ചെയ്തത്. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആരംഭിച്ച ഹൃദയപൂർവ്വം പദ്ധതി ഇന്ന് കേരളത്തിലെമ്പാടുമുള്ള ഡി വൈ എഫ് ഐ പ്രവർത്തകർ ഏറ്റെടുത്ത് ക‍ഴിഞ്ഞു.

വയറെരിയുന്നവരുടെ മിഴിനിറയാതിരിക്കാൻ എന്ന വാചകം അന്വർത്ഥമാക്കുകയാണ് ഹൃദയപൂർവ്വം എന്ന പദ്ധതി. മെഡിക്കൽ കോളേജിൽ തങ്ങളുടെ ഉറ്റവരുടെ ജീവന് വേണ്ടി ഓടുന്ന സാധാരണക്കാരന് ഒരു നേരത്തെ അന്നം അതായിരുന്നു ലക്ഷ്യം. ആയിരം പൊതിച്ചോറുകൾ പ്രതിദിനം എത്തിച്ചു നൽകുക എന്നായിരുന്നു തുടക്കത്തിലെ തീരുമാനം.

പിന്നീട് പൊതിച്ചോറുകളുടെ എണ്ണം മൂവായിരവും നാലായിരവും കടന്നു. ഇന്നിപ്പോൾ പദ്ധതി അഞ്ച് വർഷം പിന്നിടുമ്പോൾ ഒരു കോടിയിലേറെ പൊതിച്ചോറുകളാണ് ഡി വൈ എഫ് ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി വിതരണം ചെയ്തിരിക്കുന്നത്. അഞ്ച് വർഷം പൂർത്തിയാക്കുന്ന സന്തോഷത്തിൽ മന്ത്രി വി.ശിവൻകുട്ടിയും എം എൽ എയും നടനുമായ മുകേഷും പങ്കെടുത്തു. പുതുവത്സര പശ്ചാത്തലത്തിൽ മന്ത്രി കേക്കും മുറിച്ചു.

ഓരോ ദിവസവും ജില്ലയിലെ ഓരോ മേഖലാ കമ്മറ്റികളാണ് ഭക്ഷണമെത്തിക്കുന്നത്. ഡി വൈ എഫ് ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആരംഭിച്ച സംരംഭം ഇന്ന് കേരളത്തിലെമ്പാടുമുള്ള ഡി വൈ എഫ് ഐ പ്രവർത്തകർ ഏറ്റെടുത്ത് നടത്തുകയാണ്.

തിരുവനന്തപുരം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും പുതുവർഷത്തിൽ പദ്ധതിക്ക് തുടക്കമായി. പ്രളയ കാലത്തും കൊവിഡ് ലോക്ഡൗൺ കാലത്തും ഡി വൈ എഫ് ഐയുടെ ഈ കൈത്താങ്ങ് ലക്ഷകണക്കിനാളുകളുടെ വിശപ്പാണകറ്റിയത്.

ഹൃദയപൂർവ്വo അഞ്ചാം വർഷത്തിലേക്ക് കടക്കുമ്പോൾ സമാനതകളില്ലാത്ത സന്നദ്ധ പ്രവർത്തനത്തിന്‍റെ മാതൃകയായി ഈ പദ്ധതി മാറി ക‍ഴിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News