കേരളീയ നവോത്ഥനം ഉള്‍പ്പെടെ ജ്വലിക്കുന്ന സമരപോരാട്ടങ്ങളുടെ ചരിത്രം ഓര്‍മിപ്പിക്കുകയാണ് സിപിഐഎം പാലക്കാട് ജില്ലാ സമ്മേളന നഗരി. പിരായിരി ടി ചാത്തു- കെവി വിജയദാസ് നഗറിലാണ് ദൃശ്യാവിഷ്ക്കാരമൊരുക്കിയിരിക്കുന്നത്.
ജാതീയതക്കും ജന്‍മി നാടുവാഴിത്തത്തിനുമെതിരെ നടന്ന
പോരാട്ടത്തിന്‍റെ ജ്വലിക്കുന്ന ഓര്‍മകള്‍. അവകാശ സമര പോരാട്ട ചരിത്രത്തില്‍ ജീവന്‍ നല്‍കിയ രക്തസാക്ഷികള്‍.നവോത്ഥാന പോരാട്ടങ്ങള്‍.
പോയ കാലത്തിന്‍റെ സമര ചരിത്രം അടയാളപ്പെടുത്തുകയാണ് സമ്മേളന നഗരി. നവോത്ഥാനവും സംഘപരിവാറിന്‍റെ വിദ്വേഷ രാഷ്ട്രീയത്തിനെതിരായ പ്രതിഷേധവുമെല്ലാം അടയാളപ്പെടുത്തിയ നേമം പുഷ്പരാജിന്‍റെ ഇരുപത് ചിത്രങ്ങള്‍ സമ്മേളന നഗരിയില്‍ പ്രദര്‍പ്പിച്ചിട്ടുണ്ട്.
ജില്ലയിലെ 54 രക്തസാക്ഷികളുടെ ചിത്രങ്ങള്‍ പുതിയ കാലത്തെ പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജമായി സമ്മേളന നഗരിയില്‍ നിറഞ്ഞു നില്‍ക്കുന്നു.
പുതിയ തലമുറയെ നാം കടന്നു വന്ന കാലം ഓര്‍മിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ദൃശ്യാവിഷ്ക്കാരമൊരുക്കിയതെന്ന് സംഘാടകസമിതി അംഗം ടിആര്‍ അജയന്‍ പറഞ്ഞു.സ്ത്രീ സമത്വത്തിനായി സാംസ്ക്കാരിക മുന്നേറ്റം എന്ന മുദ്രാവാക്യത്തോടെ സാംസ്ക്കാരിക വകുപ്പ് സംഘടിപ്പിച്ച സമം പരിപാടിയുടെ ഭാഗമായി ഇരുപത് സ്ത്രീ ചിത്രകാരികള്‍ വരച്ച ചിത്രങ്ങളും സമ്മേളന നഗരിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.