കോവളം സംഭവം; കൂടുതൽ പൊലീസുകാർക്കെതിരെ അന്വേഷണം

കോവളത്ത് വിദേശ പൗരൻറെ മദ്യം പൊലീസ് ഒഴുക്കി കളയിച്ച സംഭവത്തിൽ കൂടുതൽ പൊലീസുകാർക്കെതിരെ അന്വേഷണം.എസ്ഐ ഉൾപ്പെടെ മൂന്ന് പൊലീസുകാർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് സിറ്റി പൊലീസ് കമ്മീഷണർ നിർദേശം നൽകി.ഡി വൈ എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അന്വേഷണ ചുമതല.

പുതുവത്സരത്തലേന്ന് വിദേശപൗരന്‍റെ മദ്യം പൊലീസ് ഒഴുക്കി കളയിച്ച സംഭവത്തിൽ തുടർ നടപടി ഉണ്ടാകുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻ കുമാർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മൂന്ന് പൊലീസുകാർക്കെതിരെ വകുപ്പ് തല അന്വേഷണം ആരംഭിക്കുന്നത്.

കോവളത്തേക്ക് പോവുകയായിരുന്ന സ്വീഡൻ പൌരൻ സ്റ്റീഫനെ തടഞ്ഞു മദ്യം ഒഴുക്കി കളയാൻ ആവശ്യപ്പെട്ട പൊലീസ് സംഘത്തിലെ മറ്റ് മൂന്ന് ഉദ്യോഗസ്ഥർക്കെതിരെയാണ് ഇപ്പോള്‍ അന്വേഷണത്തിന്ന് ഉത്തരവ് ഇട്ടത് .

പരിശോധനാ സംഘത്തിലുണ്ടായിരുന്ന പ്രിൻസിപ്പൽ ഗ്രേഡ് എസ് ഐ അനീഷ്, സി പി ഒമാരായ മനേഷ്, സജിത്ത് എന്നിവർക്കെതിരെയാണ് വകുപ്പുതല അന്വേഷണം ആരംഭിച്ചത്. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.

ഇന്നലെ ഗ്രേഡ് എസ് ഐ ഷാജിയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.വിദേശ പൗരനെതിരായ പൊലീസ് നടപടിയെ വിമർശിച്ച് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ്‌ റിയാസ് രംഗത്തെത്തിയിരുന്നു.

മുഖ്യമന്ത്രി പൊലീസിനോട് റിപ്പോർട്ട് തേടിയതിന് പിന്നാലെയാണ്
ഗ്രേഡ് എസ് ഐ ഷാജിയെ അന്വേഷണ വിധയമായി സസ്‌പെൻഡ് ചെയ്ത് കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം ആരംഭിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News