രാജ്യത്ത് കൊവിഡ് – ഒമൈക്രോൺ കേസുകളിൽ വർധന

രാജ്യത്ത് കൊവിഡ് കേസുകളിൽ വർധന. പ്രതിദിന രോഗികൾ കാൽ ലക്ഷം കടന്നു. ഒരാഴ്ചക്കിടെ നാലിരട്ടി വർധനയാണ് കേസുകളിലുണ്ടായത്.

പുതുതായി 27,553 കൊവിഡ് കേസുകളാണുള്ളത്. ഇതുവരെ 1525 പേർക്കാണ് ഒമൈക്രോൺ സ്ഥിരീകരിച്ചത്. പുതുതായി 284 മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒമൈക്രോൺ കേസുകൾ കൂടുതൽ മഹാരാഷ്ട്രയിൽ-460 ആണ്.

ദില്ലിയിൽ 351 ഉം ഗുജറാത്തിൽ 136 ഉം ഒമൈക്രോൺ കേസുകളുണ്ട്. ഒമൈക്രോൺ വകഭേദം ഡെൽറ്റയേക്കാൾ വ്യാപിച്ചതായി കേന്ദ്രസർക്കാർ സ്ഥിരീകരിച്ചതോടെ രാജ്യത്ത് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.

കൊവിഡ് വ്യാപനത്തിൽ ജാഗ്രത പാലിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകിയിട്ടുമുണ്ട്. ഹ്രസ്വകാലം നീണ്ടു നിൽക്കുന്ന കൊവിഡ് തരംഗം ഇന്ത്യയിൽ ഉടനെ തന്നെ ഉണ്ടായേക്കാമെന്ന കേംബ്രിജ് സർവകലാശാല വികസിപ്പിച്ച കൊറോണ വൈറസ് ട്രാക്കർ പ്രവചിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News