ഒമൈക്രോണ്‍ വ്യാപന ഭീഷണി; സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ രാത്രികാല നിയന്ത്രണം ഇന്നവസാനിക്കും

ഒമൈക്രോണ്‍ വ്യാപന ഭീഷണി കണക്കിലെടുത്ത് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ രാത്രികാല യാത്രാ നിയന്ത്രണം ഇന്നവസാനിക്കും. നപുതുവത്സര ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ രാത്രി 10 മുതല്‍ രാവിലെ അഞ്ചുവരെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

ഒമൈക്രോണ്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ നിയന്ത്രണങ്ങള്‍ കൂട്ടുന്ന കാര്യത്തില്‍ അടുത്ത കൊവിഡ് അവലോകന യോഗം തീരുമാനമെടുക്കും.

അതേസമയം രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 9170 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ പ്രതിദിന കൊവിഡ് കേസുകളില്‍ 51 ശതമാനത്തിന്റെ വര്‍ധന. ഒരാഴ്ചയ്ക്കിടെ നാലിരട്ടി വര്‍ധനയാണ് രാജ്യത്തെ പ്രതിദിന കേസിലുണ്ടായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here