കടവന്ത്രയില്‍ കൊല്ലപ്പെട്ട അമ്മയുടെയും മക്കളുടെയും മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും

എറണാകുളം കടവന്ത്രയില്‍ കൊല്ലപ്പെട്ട ജോയ മോളുടേയും മക്കള്‍ അശ്വന്ത്, ലക്ഷ്മികാന്ത് എന്നിവരുടെയും മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും. കളമശ്ശേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ജോയ മോളുടെ നാടായ ആലപ്പുഴ പെരുമ്പളത്തെ വീട്ടിലാണ് മൃതദേഹം സംസ്‌കരിക്കുക.

അതേസമയം കൊലപാതകം ചെയ്ത ശേഷം ആത്മഹത്യക്ക് ശ്രമിച്ച ഗൃഹനാഥന്‍ നാരായണന്‍ കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. പ്രതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു. ഡിസ്ചാര്‍ജ് ആയാല്‍ മാത്രമേ പ്രതിയെ കോടതിയില്‍ ഹാജരാക്കുന്നതുള്‍പ്പെടെയുള്ള തുടര്‍ നടപടികളിലേക്ക് പൊലീസ് കടക്കൂ.

പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചിരുന്നു. ഇന്നലെ രാവിലെയാണ് കൊലപാതക സംഭവം ശ്രദ്ധയില്‍പ്പെട്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു. സാമ്പത്തിക പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News