പ്രൊഫ. എം വൈ യോഹന്നാന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു

സുവിശേഷകനും ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ് പ്രസിഡന്റുമായ പ്രൊഫ. എം വൈ യോഹന്നാന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു
വൃക്ക സംബന്ധമായ അസുഖത്തെതുടര്‍ന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

കോലഞ്ചേരിയിലെ കടയിരുപ്പില്‍ ഇടത്തരം കാര്‍ഷിക കുടുംബത്തിലാണ് ജനിച്ച പ്രൊഫ. എം വൈ യോഹന്നാന്‍ സ്വകാര്യ വിദ്യാര്‍ഥിയായി പഠനം നടത്തിയാണ് ബിരുദവും ബിരുദാനന്തര ബിരുദവും നേടിയത്. പിന്നീട് യൂണിവേഴ്സിറ്റി റാങ്കോടെ ബിഎഡും പൂര്‍ത്തിയാക്കി.

1964ല്‍ സെന്റ് പീറ്റേഴ്സ് കോളജില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ച് 1997 വരെ അവിടെ തുടര്‍ന്നു. 1995ല്‍ കേളേജ് പ്രിന്‍സിപ്പലായി നിയമിതനായി. രണ്ടുവര്‍ഷത്തിനുശേഷം വിരമിച്ചു.

പതിനേഴാം വയസ്സുമുതല്‍ ‘സ്വമേധയാ സുവിശേഷ സംഘ’ത്തിലൂടെ സുവിശേഷപ്രഘോഷണ രംഗത്തു സജീവമായി. 100ല്‍പരം സുവിശേഷ പുസ്തകങ്ങളുടെ ഗ്രന്ഥകര്‍ത്താവു കൂടിയാണ്. മെഡിക്കല്‍ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന അഗപ്പെ ഡയഗ്‌നോസ്റ്റിക് എന്ന കമ്പിനിയുടെ ചെയര്‍മാനാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here