രാജ്യത്ത് കുതിച്ചുയര്‍ന്ന് കൊവിഡ് ഒമൈക്രോണ്‍ കേസുകള്‍

രാജ്യത്ത് കുതിച്ചുയര്‍ന്ന് കൊവിഡ് ഒമൈക്രോണ്‍ കേസുകള്‍. കാല്‍ ലക്ഷത്തിലധികം ആളുകള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചു. 1,525 പേര്‍ക്കാണ് ഇത് വരെ രാജ്യത്ത് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. അതെ സമയം കൗമാരക്കാര്‍ക്ക് നാളെ മുതല്‍ വാക്‌സിന്‍ വിതരണം ആരംഭിക്കാന്‍ രാജ്യത്ത് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

കൗമാരക്കാര്‍ക്കുള്ള വാക്‌സിന്‍ വിതരണത്തിന് രാജ്യം ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ ആണ് രാജ്യത്തെ കൊവിഡ് കേസുകള്‍ കുത്തനെ കുതിച്ചുയരുന്നത്. 27,553 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 9,249 പേര്‍ രോഗ മുക്തി നേടുകയും ചെയ്തതോടെ രാജ്യത്ത് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1,22,801 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് നടന്ന 284 മരണങ്ങളും കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് ഇത് വരെ 1,525 പേര്‍ക്കാണ് ഒമൈക്രോണ്‍ ബാധ സ്ഥിരീകരിച്ചത്. നിലവില്‍ 23 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ആണ് വൈറസ് വകഭേദം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 5 സംസ്ഥാനങ്ങളില്‍ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 100ന് മുകളിലാണ്.

460 രോഗികള്‍ ഉള്ള മഹാരാഷ്ട്രയും 351 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ദില്ലിയുമാണ് പട്ടികയില്‍ മുന്നില്‍. തമിഴ്‌നാട്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ ആണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗ വ്യാപനം ഏറ്റവും കൂടുതല്‍ ഉണ്ടായത്. 560 പേര്‍ ഇത് വരെ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതെ സമയം 15 വയസിനും പതിനെട്ട് വയസ്സിനും ഇടയിലുള്ള കൗമാരക്കാര്‍ക്ക് വാക്‌സിന്‍ വിതരണം നാളെ ആരംഭിക്കും. രാജ്യത്ത് ഇതിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഏഴരക്കൊടി കൗമാരക്കാര്‍ക്ക് പ്രത്യേക വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ കൊവാക്സിന്‍ ആയിരിക്കും വിതരണം ചെയ്യുക. സൈഡസ് കാഡിലയ്ക്കും കുട്ടികളില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News