കൗമാരക്കാര്‍ക്കുള്ള വാക്‌സിനേഷന്‍ നാളെ മുതല്‍

സംസ്ഥാനത്ത് കൗമാരക്കാര്‍ക്കുള്ള വാക്‌സിനേഷന്‍ നാളെ മുതല്‍ ആരംഭിക്കും.അദ്യ ഘട്ടത്തില്‍ കോവാക്‌സിനായിരിക്കും കുട്ടികള്‍ക്ക് നല്‍കുക. വാക്‌സിനേഷന് വേണ്ടിയുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. രജിസ്‌ട്രേഷന്‍ ഇപ്പോഴും പുരോഗമിക്കുന്നു.

15വയസുമുതല്‍ 18വയസുവരെയുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന് വേണ്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.ജനുവരി 10 വരെ ബുധനാഴ്ച ഒഴികെയുള്ള ആറ് ദിവസങ്ങളിലും വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ രാവിലെ 9 മണിമുതല്‍ മൂന്ന് മണിവരെ പ്രവര്‍ത്തിക്കും.

കുട്ടികളുടെ പ്രത്യേക വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ കോവാക്സിന്‍ മാത്രമാകും നല്‍കുക.ജനറല്‍/ജില്ലാ/താലൂക്ക്/സിഎച്ച്സി എന്നിവിടങ്ങളില്‍ കുട്ടികള്‍ക്കുള്ള വാക്സിനേഷന്‍ ഉണ്ടായിരിക്കും.പ്രാധമികാരോഗ്യ കേന്ദ്രം,കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ ചൊവ്വ,വെള്ളി,ശനി,ഞായര്‍ ദിവസങ്ങളില്‍ മാത്രമെ വാക്‌സിനേഷന്‍ ഉണ്ടാകു.

15ലക്ഷത്തിലധികം കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്.അഞ്ച് ലക്ഷത്തില്‍ കൂടതല്‍ കുട്ടികള്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു.രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്ക്
വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തി രജിസ്റ്റര്‍ ചെയ്ത് വാക്‌സിന്‍ സ്വീകരിക്കാം.

ചെറിയ ആശുപത്രികളില്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത 100 പേര്‍ക്കും സ്‌പോട്ട് രജിസ്റ്റര്‍ ചെയ്ത 50 കുട്ടികള്‍ക്കുമാകും പ്രതിദിനം വാക്‌സിന്‍ നല്‍കുക.വലിയ ആശുപത്രികളില്‍ ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്ത 500 കുട്ടികള്‍ക്ക് നല്‍കും.കുട്ടികളുടെ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ പെട്ടെന്ന് തിരിച്ചറിയാനായി പിങ്ക് നിറത്തിലുള്ള ബോര്‍ഡ് പ്രദര്‍ശിപ്പിക്കും, മുതിര്‍ന്നവരുടെ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നീല നിറത്തിലുള്ള ബോര്‍ഡാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News