വെങ്ങിണിശ്ശേരി സർവ്വീസ് സഹകരണ ഉത്പന്നമായ വെളിച്ചെണ്ണ ഇനി വിദേശത്തും ലഭ്യമാകും

വെങ്ങിണിശ്ശേരി സർവ്വീസ് സഹകരണ ഉത്പന്നമായ വെളിച്ചെണ്ണ ഇനി വിദേശത്തും ലഭ്യമാകും. കൊ- പ്രൊ പ്രീമിയം കോക്കനട്ട് ഓയിലാണ് ഇനി ഗൾഫ് രാജ്യങ്ങളിലും ലഭ്യമാവുക.കയറ്റുമതിയുടെ ഫ്ലാഗ് ഓഫ് മന്ത്രി കെ.രാജൻ നിർവഹിച്ചു.

യു.എ.ഇ, മീഡിൽ ഈസ്റ്റ്, ഒമാൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലേക്കാണ് വെളിച്ചെണ്ണ കയറ്റി അയക്കുക . ഇതിനോടകം തന്നെ സഹകരണ മേഖലയ്ക്ക് അഭിമാനമാണ് കൊ- പ്രൊ പ്രീമിയം ക്വാളിറ്റി കോക്കനട്ട് ഓയിൽ.

മന്ത്രി കെ.രാജൻ വെളിച്ചെണ്ണയുടെ കയറ്റുമതി ഫ്ലാഗ് ഓഫ് ചെയ്തു. സഹകരണ മേഖലയിലെ ഏറെ ശ്രദ്ധേയമായ മുന്നേറ്റമാണ് ബാങ്ക് നിർവഹിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

75 വർഷത്തെ വിശ്വസ്ത സേവന പാരമ്പര്യമുണ്ട് വെങ്ങിണിശ്ശേരി സർവീസ് സഹകരണ ബാങ്കിന് . നാളികേര സംസ്ക്കരണ യൂണിറ്റിൽ നിന്നും ഉത്പാദിപ്പിക്കുന്ന കൊ – പ്രൊ വെളിച്ചെണ്ണ ഇന്ത്യയുടെ പല ഭാഗങ്ങളിലും ഇതിനോടകം തന്നെ വിതരണം ചെയ്യുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here