മലയാളം ചാനല്‍ മാധ്യമ രംഗത്തു നിന്നും മന്ത്രിസ്ഥാനത്തേക്ക് എത്തുന്ന ആദ്യത്തെ വനിതയാണ് വീണാ ജോര്‍ജ്ജ്. പഠനത്തിനും പഠനേതര കാര്യങ്ങളിലും മിടുക്കിയായിരുന്നു വീണ. സ്‌കൂള്‍ കലോത്സവത്തില്‍ കലാ തിലകമായിരുന്നു വീണാ ജോര്‍ജ്. പഠനമായാലും കലയായാലും പൊതുപ്രവര്‍ത്തനമായാലും മാറ്റുരച്ചതിലെല്ലാം മിടുക്കിയെന്ന പേരു നേടി. 1992 ല്‍ കലോത്സവ വേദികളുടെ കണ്ടെത്തല്‍ എന്നു മാധ്യമങ്ങള്‍ വാഴ്ത്തിയ 2 പേരില്‍ ഒരാള്‍ വീണയും മറ്റേയാള്‍ മഞ്ജു വാരിയരുമായിരുന്നു
കൈരളി ടിവിയുടെ ക്രിസ്തുമസ് സപെഷ്യല്‍ അഭിമുഖത്തില്‍ വേദിയില്‍ ഭരത നാട്യം അവതരിപ്പിച്ച മഞ്ജുവിന്റെ ചടുല നൃത്ത ചുവടുകളെ കുറിച്ച് വീണ വാചാലയായ വാക്കുകള്‍ ആണ് ഇപ്പോള്‍ വൈറലായി മാറുന്നത്.
വീണാ ജോര്‍ജിന്റെ വാക്കുകള്‍
ഞാന്‍ ആദ്യം മഞ്ജുവിനെ കാണുമ്പൊള്‍ ശ്രദ്ധിച്ചത് പാദങ്ങള്‍ ആയിരുന്നു. അന്ന് മഞ്ജു കലാതിലകം ആയി. മഞ്ജു ഏഴിലും ഞാന്‍ പത്തിലും ആയിരുന്നു പഠിക്കുന്നത്. ആപ്പോ ഈ ഒന്നാം സ്ഥാനം കിട്ടിയ ആളുകളുടെയെല്ലാം നൃത്തം അവസാന ദിവസം സ്റ്റേജില്‍ അവതരിപ്പിക്കും. അന്ന് മുഖ്യമന്ത്രി സഖാവ് ഇ കെ നായനാര്‍ ആയിരുന്നു. മഞ്ജുവിന്റെ ഭരതനാട്യം കഴിഞ്ഞിട്ടായിരുന്നു എന്റെ പെര്‍ഫോമന്‍സ്. ഞാന്‍ പുറകില്‍ നിന്നും കര്‍ട്ടണില്‍ നിന്നും നോക്കുമ്പോള്‍ അസാധാരണമായ ചടുലതയോടെ പെര്ഫെക്റ്റോടെ നൃത്തം അവതരിപ്പിക്കുകയാണ് മഞ്ജു. -വീണ വാചാലയായി.
1992 ല്‍ സ്‌കൂള്‍ കലോത്സവത്തില്‍ മോഹിനിയാട്ടം, ഭരതനാട്യം, മോണോ ആക്ട്, നാടോടി നൃത്തം, പദ്യപാരായണം, ഉപന്യാസം, പ്രസംഗം എന്നിവയില്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടി പത്തനംതിട്ട ജില്ലയില്‍ കലാതിലകമായി മാറിയ താരമായിരുന്നു വീണാ ജോര്‍ജ്. 1992 ല്‍ കലോത്സവ വേദികളുടെ കണ്ടെത്തല്‍ എന്നു മാധ്യമങ്ങള്‍ വാഴ്ത്തിയ 2 പേരില്‍ ഒരാള്‍ വീണയും മറ്റേയാള്‍ മഞ്ജു വാരിയരുമായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.