ആലപ്പുഴ ഡിസിസിയിൽ വീണ്ടും ഗ്രൂപ്പ് പോര് രൂക്ഷം

ആലപ്പുഴ ഡിസിസിയിൽ വീണ്ടും ഗ്രൂപ്പ് പോര് രൂക്ഷം ആകുന്നു.ഡിസിസി പ്രസിഡൻറിനെ ഒ‍ഴിവാക്കി ഡിസിസി ഔദ്യോഗിക ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നത് കെ സി വേണുഗോപാലിൻറ വിശ്വസ്തനായ കെ പി ശ്രീകുമാർ.

രമേശ് ചെന്നിത്തല വിഭാഗക്കാരനായ ബാബു പ്രസാദിനെ ഒഴിവാക്കുന്നതിനു വേണ്ടി ഹൈക്കമാൻറിൽ സമ്മർദ്ദം നടത്തിയവരാണ് ഇപ്പോൾ ഓഫീസ് പേജ് ഹൈജാക്ക് ചെയ്തിരിക്കുന്നതെന്നാണ് പരാതി. ഇതിനെതിരെ നേതാക്കൾ ഹൈക്കമാൻഡിന് പരാതി നൽകി.

ആലപ്പുഴയിലെ ഡിസിസി പ്രസിഡൻറ്
ബാബു പ്രസാദിൻ്റ ഒഫീഷ്യൽ പേജിൽ നിന്നാണ് ബാബു പ്രസാദിന്‍റെ പേര് നീക്കം ചെയ്ത് പകരം ശ്രീകുമാറിൻറെ പേരിൽ പോസ്റ്റുകൾ വരുന്നത് .കെ സി വേണുഗോപാലിൻ്റെ വിശ്വസ്തനായ ശ്രീകുമാർ നേരത്തെ ഡിസിസി പ്രസിഡൻറ് ആവുന്നതിന് ഹൈക്കമാൻഡ് സമ്മർദ്ദം ചെലുത്തിയ വ്യക്തി കൂടിയാണ്.

ബാബുപ്രസാദ് അറിയാതെയാണ് ഇപ്പോൾ ഡിസിസി ഓഫീസിൻ്റെ പേജ് ശ്രീകുമാർ ഹൈജാക്ക് ചെയ്തിരിക്കുന്നതായി പരാതി വരുന്നത്. നേരത്തെ എം ലിജു ഡിസിസി പ്രസിഡൻ്റ്
ആയിരുന്നപ്പോൾ ആലപ്പുഴ ഡിസിസി ഓഫീസിന്‍റെ ഔദ്യോഗിക പേജ് കൈകാര്യം ചെയ്തിരുന്ന വ്യക്തിയാണ് ശ്രീകുമാറിനു വേണ്ടി ഇപ്പോൾ ഓഫീസ് പേജ് ചെയ്യുന്നത്.

സാധാരണ ഗതിയിൽ ഡിസിസി പ്രസിഡൻറിന്‍റെ നിർദ്ദേശപ്രകാരമാണ് ഒഫീഷ്യൽ പേജ് കൈകാര്യം ചെയ്യേണ്ടത്. എന്നാൽ ഗ്രൂപ്പ് തർക്കത്തിന്‍റെ ഭാഗമായി അതിനെ ഒഴിവാക്കി കെ സി വേണുഗോപാൽ വിഭാഗക്കാരനായ ശ്രീകുമാറിനൊപ്പം നിന്നുകൊണ്ടാണ് ഇപ്പോൾ ലിജുവിൻ്റ വിശ്വസ്തനായ അഡ്മിൻ പേജ് കൈകാര്യം ചെയ്യുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here