ഇ എന്‍ സുരേഷ്ബാബു സിപിഐ എം പാലക്കാട് ജില്ലാ സെക്രട്ടറി

സിപിഐ എം പാലക്കാട് ജില്ലാ സെക്രട്ടറിയായി ഇ എന്‍ സുരേഷ്ബാബുവിനെ തെരഞ്ഞെടുത്തു. നിലവില്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗമാണ്. ചിറ്റൂര്‍ പെരുമാട്ടി കോരിയാര്‍ചള്ള ഇടയന്‍കൊളമ്പ് വീട്ടില്‍ കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ ആദ്യകാല നേതാവ് ഇ ആര്‍ നാരായണന്റെ മകനാണ്.

വിദ്യാര്‍ഥി, യുവജന പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന ഇദ്ദേഹം ആദ്യമായാണ് ജില്ലാ കമ്മിറ്റിയുടെ അമരത്ത് എത്തുന്നത്. അമ്പത്തൊന്നുകാരനായ സുരേഷ്ബാബു എസ്എഫ്ഐ ചിറ്റൂര്‍ ഏരിയ പ്രസിഡന്റും ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുമായിരുന്നു.

സിപിഐ എം പെരുമാട്ടി ലോക്കല്‍ സെക്രട്ടറിയായും ചിറ്റൂര്‍ ഏരിയ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. നിലവില്‍ സിഐടിയു ജില്ലാ കമ്മിറ്റിയംഗം, മലബാര്‍ സിമന്റ്‌സ് ഡയറക്ടര്‍, ചിറ്റൂര്‍ താലൂക്ക് ടൂറിസം കോ ഓപ്പറേറ്റീവ് സൊസൈറ്റി ആന്‍ഡ് റീസേര്‍ച്ച് സെന്റര്‍ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.

ചിറ്റൂര്‍ ഗവ. കോളേജില്‍നിന്ന് സാമ്പത്തികശാസ്ത്രത്തിലെ ബിരുദത്തിനുശേഷം പുണെ സിമ്പോസിസ് കോളേജ് ഓഫ് ലോയില്‍ നിയമ പഠനവും പൂര്‍ത്തിയാക്കി. വ്യവസായവകുപ്പിലെ ജോലി ഉപേക്ഷിച്ചാണ് സിപിഐ എമ്മില്‍ മുഴുവന്‍ സമയ പ്രവര്‍ത്തനം ഏറ്റെടുത്തത്. നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സുരേഷ്ബാബു ജയില്‍വാസവും അനുഭവിച്ചു. മാധവിയാണ് അമ്മ. ശ്രീലേഖ ഭാര്യയും മാധവി, ആദി എന്നിവര്‍ മക്കളുമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News