രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കാന്‍ നിര്‍ദേശിച്ചുവെന്ന വിവാദത്തില്‍ വ്യക്തമായി പ്രതികരിക്കാതെ ഗവര്‍ണര്‍

രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകാൻ നിർദേശിച്ചുവെന്ന വിവാദത്തിൽ വ്യക്തമായി പ്രതികരിക്കാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിരുത്തരവാദിത്വപരമായ പ്രസ്താവനകൾക്ക് മറുപടിയില്ലെന്ന് മാത്രമായിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം.

അതേസമയം ഡി ലിറ്റ് വിഷയത്തിലും കോൺഗ്രസിനുളളിലെ അനൈക്യം പരസ്യമായ പോരായി മാറി. ഗവർണറെ അനുകൂലിക്കുന്ന ചെന്നിത്തലയുടെ നിലപാടല്ല പാർട്ടിയുടേതെന്നും താനും കെപിസിസി പ്രസിഡൻറും പറയുന്നതാണ് കോൺഗ്രസിൻറെ നിലപാടെന്നും വി ഡി സതീശൻ തുറന്നടിച്ചു.

രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകാൻ ശുപാർശ ചെയ്തിട്ടുണ്ടെങ്കിൽ അത് വെളിപ്പെടുത്തേണ്ടത് ചാൻസലർ കൂടിയായ ഗവർണർ ആണെന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത്.

എന്നാൽ ഇക്കാര്യത്തിൽ വ്യക്തമായ മറുപടി പറയാതെ തികച്ചും രാഷ്ട്രീയ ആരോപണം ഉന്നയിച്ച് ഒഴിഞ്ഞുമാറുകയാണ് ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാൻ. എല്ലാവരും ഭരണഘടന വായിക്കണമെന്നും നിരുത്തരവാദിത്വപരമായ പ്രസ്താവനകൾക്ക് മറുപടിയില്ലെന്ന് മാത്രമായിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം.


അതേസമയം ഡി ലിറ്റ് വിഷയത്തിൽ കോൺഗ്രസിനുളളിലെ അനൈക്യം പരസ്യമായ വിഴുപ്പലക്കലായി മാറി. ഗവർണറെ അനുകൂലിച്ച് രംഗത്തെത്തിയ രമേശ് ചെന്നിത്തലയുടെ നിലപാട് പാർട്ടിയുടേതല്ലെന്ന് വി ഡി സതീശൻ തുറന്നടിച്ചു. താനും കെപിസിസി പ്രസിഡൻറും പറയുന്നതാണ് പാർട്ടി നിലപാടെന്നും അദ്ദേഹം ചെന്നിത്തലയ്ക്ക് മുന്നറിയിപ്പും നൽകി.

പൊതുവായ പ്രശ്നങ്ങളിൽ അഭിപ്രായം പറയുന്ന ചെന്നിത്തലയുടെ നിലപാടിൽ കടുത്ത അതൃപ്തിയാണ് മറനീക്കി പുറത്തുവരുന്നത്. ഇതോടെ കോൺഗ്രസിനുളളിലെ പോരും പുതിയ തലത്തിലേക്ക് മാറിക്കഴിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News