എസ് സുദേവൻ സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറി

സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറിയായി എസ് സുദേവനെ വീണ്ടും തെരഞ്ഞെടുത്തു. 1971 ലാണ്‌ എസ് സുദേവൻ സിപിഐ എം അംഗമാകുന്നത്‌.

പിന്നീട്‌ കൊല്ലായിൽ, മാടത്തറ ബ്രാഞ്ച് സെക്രട്ടറിയായി. 1976 അടിയന്തരാവസ്ഥ കാലത്ത് ചിതറ ലോക്കൽ കമ്മിറ്റി അംഗമായായിരുന്നു. 1984 ൽ കൊല്ലം ജില്ലാ കമ്മിറ്റി അംഗമായി.

1990 മുതൽ 95 വരെ ചടയമംഗലം ഏരിയ സെക്രട്ടറിയായി. 1995 ൽ ജില്ലാ സെക്രട്ടറിയറ്റംഗമായി. 2015 മുതൽ സംസ്ഥാന കമ്മിറ്റി അംഗമാണ്.

കാഷ്യൂ സെന്റർ സംസ്ഥാന വൈസ്‌ പ്രസിഡന്റാണ്‌. എൻ ആർ ഇ ജി വർക്കേഴ്‌സ്‌ യൂണിയൻ ജില്ലാ സെക്രട്ടറിയായി 4 വർഷം പ്രവർത്തിച്ചു. 2000ൽ ചടയമംഗലം ജില്ലാ ഡിവിഷനിൽ നിന്നും, 2005 ൽ ചിതറ ജില്ലാ ഡിവിഷനിൽ നിന്നും ജില്ലാ പഞ്ചായത്തിലേക്ക്‌ തെരഞ്ഞെടുക്കപ്പെടുകയും ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റാവുകയും ചെയ്‌തു.

2016 മുതൽ 2018 വരെ കാപ്പക്‌സ്‌ ചെയർമാനായിരുന്നു. 1987 മുതൽ ഓയിൽ പാം ഇന്ത്യ ലിമിറ്റഡ്‌ ഡയറക്‌ടറായും പ്രവർത്തിച്ചിരുന്നു. 1986 ലെ ഐതിഹാസികമായ കശുവണ്ടി തൊഴിലാളി സമരത്തിന്റെ ഭാഗമായി ജയിൽവാസം അനുഭവിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News