കൊല്ലത്ത് 46 അംഗ ജില്ലാ കമ്മിറ്റി; 16 പുതുമുഖങ്ങള്‍, ആറ് വനിതകള്‍

സിപിഐ എം കൊല്ലം ജില്ലാ സമ്മേളനം 46 അംഗ ജില്ലാ കമ്മിറ്റിയെയും 11 അംഗ ജില്ലാ സെക്രട്ടറിയറ്റിനേയും തെരഞ്ഞെടുത്തു. കമ്മിറ്റിയില്‍ 16 പേര്‍ പുതുമുഖങ്ങളാണ്. എം നസീര്‍, പി ബി സത്യദേവന്‍, എസ് പ്രസാദ്, എസ് ബിജു, എസ് മുഹമ്മദ് അസ്ലം, പി കെ ജോണ്‍സണ്‍, എം വിശ്വനാഥന്‍, ബിജു കെ മാത്യു, വി ജയപ്രകാശ്,സുജാ ചന്ദ്രബാബു, അഡ്വ സബിതാ ബീഗം, അഡ്വ ഐഷാ പോറ്റി, എസ് ആര്‍ അരുണ്‍ ബാബു, ചിന്താ ജെറോം, പി വി സത്യന്‍, എം നൗഷാദ് എന്നിവരാണ് പുതുമുഖങ്ങള്‍.

കമ്മിറ്റിയില്‍ 6 പേര്‍ വനിതകളാണ്. പ്രസന്ന ഏണസ്റ്റ്, സി രാധാമണി, സുജാ ചന്ദ്രബാബു, അഡ്വ. സബിദാ ബീഗം, അഡ്വ. ഐഷാപോറ്റി, ചിന്താജെറോം എന്നിവരാണ് വനിതകള്‍. നേരത്തെ ഉണ്ടായിരുന്ന 42 അംഗ കമ്മിറ്റി 46 ആയി ഉയര്‍ത്തി. നേരത്തെ ഉണ്ടായിരുന്ന കമ്മിറ്റിയില്‍ നിന്നു 12 പേര്‍ ഒഴിവായി.

കൊല്ലം ജില്ലാ കമ്മിറ്റി

എസ് സുദേവന്‍ സെക്രട്ടറി, എസ് ജയമോഹന്‍, ജോര്‍ജ് മാത്യു, എം ശിവശങ്കരപിള്ള, എക്‌സ് എര്‍ണെസ്റ്റ്, ബി തുളസീധരകുറുപ്പ്, പി എം എബ്രഹാം, ഡി രാജപ്പന്‍ നായര്‍, എസ് വികമന്‍, കെ സുഭഗന്‍, കെ സേതുമാധവന്‍, പി കെ ബാലചന്ദ്രന്‍ (ചടയമംഗലം), ബി അജയകുമാര്‍, ബാബു പണിക്കര്‍, വി കെ അനിരുദ്ധന്‍, സി ബാള്‍ഡുവിന്‍, എസ് എല്‍ സജികുമാര്‍, എം എ രാജഗോപാല്‍, പി കെ ഗോപന്‍, പി കെ ബാലചന്ദ്രന്‍ (കരുനാഗപ്പള്ളി), ടി മനോഹരന്‍, ജി മുരളീധരന്‍, പ്രസന്ന ഏണസ്റ്റ്, എ എം ഇക്ബാല്‍, എന്‍ സന്തോഷ്, എന്‍ ജഗദീശന്‍, സി രാധാമണി, ആര്‍ ബിജു, ജി സുന്ദരേശന്‍, ആര്‍ എസ് ബാബു, എം നസീര്‍, പി ബി സത്യദേവന്‍, എസ് പ്രസാദ്, എസ് ബിജു (പുനലൂര്‍), എസ് മുഹമ്മദ് അസ്ലം, പി കെ ജോണ്‍സണ്‍, എം വിശ്വനാഥന്‍, ബിജു കെ മാത്യു, വി ജയപ്രകാശ് (ചാത്തന്നൂര്‍), സുജാ ചന്ദ്രബാബു, അഡ്വ. സബിദാ ബീഗം, അഡ്വ. ഐഷാപോറ്റി, എസ് ആര്‍ അരുണ്‍ ബാബു, ചിന്താജെറോം, പി വി സത്യന്‍, എം നൗഷാദ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News