വിശാല്‍-ആധിക് രവിചന്ദ്രന്‍ പാന്‍ ഇന്ത്യന്‍ ചിത്രം ‘മാര്‍ക് ആന്റണി’

വിശാലിനെ നായകനാക്കി ആധിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. തമിഴിനു പുറനെ തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിലെത്തുന്ന ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രത്തിന്റെ പേര് ‘മാര്‍ക് ആന്റണി’ എന്നാണ്.

ടൈറ്റില്‍ ലുക്ക് ഉള്‍പ്പെടെയാണ് പുതുവര്‍ഷദിനത്തിലെ പ്രഖ്യാപനം. വിശാലിന്റെ കരിയറിലെ 33-ാം ചിത്രമാണിത്. ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കും.

എസ് ജെ സൂര്യ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന വിവരം നിര്‍മ്മാതാക്കള്‍ നേരത്തെ പുറത്തുവിട്ടിരുന്നു. രജനീകാന്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ബാഷയില്‍ രഘുവരന്‍ അവതരിപ്പിച്ച കഥാപാത്രത്തില്‍ നിന്നാണ് ചിത്രത്തിന് മാര്‍ക് ആന്റണി എന്ന പേര് കണ്ടെത്തിയിരിക്കുന്നത്.

മിനി സ്റ്റുഡിയോയുടെ ബാനറില്‍ എസ് വിനോദ് കുമാര്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. വിശാലിന്റെ ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ചിത്രം ‘എനിമി’യുടെ നിര്‍മ്മാണവും ഈ ബാനര്‍ ആയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News