മത്സ്യബന്ധനത്തിനു പോയി കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

ഫയല്‍ ചിത്രം

മലപ്പുറം പൊന്നാനിയില്‍നിന്ന് മത്സ്യബന്ധനത്തിനു പോയി കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തി. ബേപ്പൂരില്‍ നിന്നാണ് മൂന്നുപേരെയും കണ്ടെത്തിയത്. പൊന്നാനി അഴീക്കല്‍ സ്വദേശികളായ കളരിക്കല്‍ ബദറു, ജമാല്‍, ശഫീഖ് എന്നിവരെയാണ് കണ്ടെത്തിയത്.

വെള്ളിയാഴ്ച മീന്‍ പിടിക്കാന്‍ പോയ ഇവരുടെ വള്ളം ഇന്നലെ തിരിച്ചെത്തേണ്ടതായിരുന്നു. ഇവര്‍ തിരിച്ചെത്താന്‍ വൈകിയതോ ടെ , പൊലീസും മത്സ്യത്തൊഴിലാളികളും നടത്തിയ തിരച്ചിലിലാണ് വള്ളം കണ്ടെത്തിയത്. മൂന്നു പേരും സുക്ഷിതരാണെന്ന് ഫിഷറീസ് വകുപ്പ് അധികൃതര്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News