പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം ഹൃദയത്തിലെ നാലാമത്തെ ഗാനം നാളെ റിലീസ് ചെയ്യുന്നു. വിനീത് തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഹൃദയത്തിന്റെ ചിത്രീകരണത്തിന്റെ പകുതിയോളം നടന്നിരിക്കുന്നത് ചെന്നൈയിലാണ്. അതിനാൽ തന്നെ പുതിയ ഗാനം തമിഴിൽ ആയിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
‘ഹൃദയത്തിലെ നാലാമത്തെ പാട്ട് നാളെ റിലീസ് ചെയ്യും. നമ്മുടെ പ്രിയ ഗായകൻ ശ്രീ. ഉണ്ണി മേനോൻ ആലപിച്ചിരിക്കുന്ന ഈ ഗാനം, ഗുണ ബാലസുബ്രഹ്മണ്യം എന്ന സംഗീതജ്ഞനാണ് എഴുതിയിരിക്കുന്നത്. ഹൃദയത്തിന്റെ ചിത്രീകരണത്തിന്റെ പകുതിയോളം നടന്നിരിക്കുന്നത് ചെന്നൈയിലാണ്. ഈ നഗരം ഈ സിനിമയുടെ അവിഭാജ്യഘടകമായതുകൊണ്ടുതന്നെ, ഈ പാട്ട് തമിഴിലാണ്. ഓഡിയോ കമ്പനിയായ തിങ്ക് മ്യൂസിക് തന്നെയാണ് ഈ പാട്ടിന്റെ മ്യൂസിക് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. ചെന്നൈ നഗരത്തെ സ്നേഹിക്കുന്ന എല്ലാവർക്കുമായി ഞങ്ങൾ ഇത് സമർപ്പിക്കുന്നു’ വിനീത് ശ്രീനിവാസൻ ഫേസ്ബുക്കിൽ കുറിച്ചു.
പ്രണവ് മോഹന്‍ലാലിന്റെ മൂന്നാമത്തെ ചിത്രമാണ് ഹൃദയം.സിനിമയുടെ തിരക്കഥയും വിനീത് ശ്രീനിവാസന്റേതാണ്. കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനുമാണ് ചിത്രത്തിലെ നായികമാർ. മെറിലാന്റ് സിനിമാസ് ബാനറിൽ – വിശാഖ് സുബ്രമണ്യം നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തിൽ നിർവ്വഹിക്കുന്നു. മെറിലാന്റ് സിനിമാസിന്റെ 70ാം വർഷത്തിലൊരുങ്ങുന്ന എഴുപതാമത്തെ ചിത്രമാണിത്. 40 വര്‍ഷത്തിന് ശേഷം മെറിലാന്റ് സിനിമാസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് ഹൃദയം.
അജു വർഗ്ഗീസ്,അരുൺ കുര്യൻ, വിജയരാഘവൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ആദ്യ ഗാനം തരം ഗമായി മാറിയിരുന്നു. ഹിഷാം അബ്ദുൾ വഹാബ് ഈണം നൽകിയ ദർശന എന്ന ഗാനം 12 മില്യൺ കാഴ്ച്ചക്കാരെ സ്വന്തമാക്കി ഇപ്പോഴും യൂട്യൂബിൽ ട്രെൻഡിങ്ങിൽ തുടരുകയാണ്. സം ഗീതത്തിന് ഏറെ പ്രാധാന്യം നൽകിക്കൊണ്ട് ഒരുക്കുന്ന ചിത്രത്തിൽ 15 പാട്ടുകളാണ് ഉള്ളത്.
Get real time update about this post categories directly on your device, subscribe now.