“ചേട്ടന്റെ ഫുൾ നെയിം വിഡി കൊസ്തേപ്പ് എന്നാണോ?” സോഷ്യൽ മീഡിയയിൽ വി ഡി സതീശന് ട്രോൾ മഴ

“ചേട്ടന്റെ ഫുൾ നെയിം വിഡി കൊസ്തേപ്പ് എന്നാണോ?” സോഷ്യൽ മീഡിയയിൽ വി ഡി സതീശന് ട്രോൾ മഴ

എന്ത് നല്ല കാര്യത്തിനും കൂടെയുണ്ട് എന്ന് ചിരിച്ചുകൊണ്ട് പറയുകയും പിന്നീട് പിന്നിൽ നിന്ന് അതിനെതിരെ കുത്തിത്തിരിപ്പ് ഉണ്ടാക്കുകയും ചെയ്യുന്ന കൊസ്തേപ്പ് എന്ന “ഭീമന്റെ വഴി”യിലെ കഥാപാത്രത്തെ കണ്ടാൽ അറിയാതെ ചോദിച്ചു പോകും വി ഡി സതീശൻ ആണോയെന്ന്.സോഷ്യൽ മീഡിയയിൽ വി ഡി സതീശന് ട്രോൾ മഴ.

ഭീമൻ്റെ വഴിയും കെ-റെയിലും തമ്മിൽ എന്ത് ബന്ധം എന്ന് ചോദിച്ചാൽ , നാട്ടുകാരുടെ വഴിമുടക്കാൻ നടക്കുന്ന സിനിമയിലെ കൊസ്തേപ്പ് എന്ന കഥാപാത്രം ആരെ പ്രതിനിധീകരിക്കുന്നു എന്ന് മാത്രം ചിന്തിച്ചാൽ മതി എന്നാണ് ഒരാളുടെ കമന്റ്.

അഷ്റഫ് ഹംസയും, ചെമ്പൻ വിനോദും ഒന്നിച്ച ഭീമന്റെ വഴി പ്രക്ഷക ശ്രദ്ധ നേടി മുന്നേറുകയാണ്..തൃശൂർ ജില്ലയിലെ കല്ലേറ്റും കര എന്ന ചെറിയ പ്രദേശവും, അതിന്റ അവസാനം താമസിക്കുന്ന സഞജു ഭീമന്റെ വീട്ടിലേക്കു വരെ വഴി ഉണ്ടാക്കാൻ ശ്രമിക്കുന്നതും, അതിനെ ചുറ്റിയുള്ള കഥയും ആണ് ഇതിന്റെ സാരാംശം. പടത്തിൽ എടുത്തു പറയേണ്ട ഒരു കഥാപാത്രം ആണ് ജിനു ജോസഫ് ചെയ്ത ഊതാംപിള്ളി കൊസ്തേപ്പ്. കൊസ്തേപ്പാണിപ്പോൾ സോഷ്യൽ മീഡിയായയിലെ താരം.. വഴിവെട്ടാൻ കൂടെയുണ്ട് എന്ന് പറഞ്ഞ കാല് മാറിയ കൊസ്തേപ്പ് പ്രതിപക്ഷ നേതാവിനെ ഓർമ്മിപ്പിക്ന്നു എന്നാണ് സോഷ്യമീഡിയ പറയുന്നത്..

എന്ത് നല്ല കാര്യത്തിനും കൂടെയുണ്ട് എന്ന് ചിരിച്ചുകൊണ്ട് പറയുകയും പിന്നീട് പിന്നിൽ നിന്ന് അതിനെതിരെ കുത്തിത്തിരിപ്പ് ഉണ്ടാക്കുകയും ചെയ്യുന്ന കൊസ്തേപ്പ് എന്ന “ഭീമന്റെ വഴി”യിലെ കഥാപാത്രത്തെ കണ്ടാൽ അറിയാതെ ചോദിച്ചു പോകും:

“ചേട്ടന്റെ ഫുൾ നെയിം വിഡി കൊസ്തേപ്പ് എന്നാണോ?”

ഭീമന്റെ വഴി എന്ന ചിത്രത്തിലെ കൊസ്‌തേപ്പ്‌ എന്ന കഥാപാത്രത്തിന്റെ സ്വഭാവം പ്രതിപക്ഷ നേതാവിന്റേതിന്‌ സമാനം

കൊസ്തേപ്പ്.. = (അള്ള് സതീശൻ..)

കൊസ്തേപ്പ് എന്ന “ഭീമന്റെ വഴി”യിലെ ഈ കഥാപാത്രത്തെ കണ്ടാൽ പ്രതിപക്ഷ നേതാവ് കഞ്ഞിക്കുഴി സതീശനെ ഓർമ്മവരുന്നത് എനിക്ക് മാത്രമാണോ..?

V D കൊസ്തേപ്പ്…
എല്ലാ വികസനങ്ങൾക്കും കൂടെ നിൽക്കുമെന്ന് തോന്നിപ്പിച്ചു പിന്നിലൂടെ അതിനു അള്ളു വച്ചു പണി തരുന്നതിൽ മാത്രമല്ല മറ്റെല്ലാത്തരത്തിലും രണ്ടുപേർക്കും പ്രത്യേക കഴിവാണ്… ഇങ്ങനെ പോകുന്നു കമന്റുകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News