സിപിഐഎം ഇടുക്കി ജില്ലാ സമ്മേളനത്തിന് പതാക ഉയർന്നു

സി പി ഐ (എം) ഇടുക്കി ജില്ലാ സമ്മേളനത്തിന് കുമളിയിലെ അഭിമന്യു നഗറിൽ പതാക ഉയർന്നു.

വട്ടവടയിലെ അഭിമന്യു രക്ത സാക്ഷി മണ്ഡപത്തിൽ നിന്നും അഭിമന്യുവിൻ്റെ അച്ഛനും അമ്മയും ചേർന്ന് കൊളുത്തി നൽകിയ ദീപശിഖയും, രാജാക്കാട്ടെ രക്തസാക്ഷി കെ എൻ തങ്കപ്പൻ്റെ സ്മൃതി മണ്ഡപത്തിൽ നിന്നുള്ള പതാകയും , തൊടുപുഴയിലെ കെ എസ് കൃഷ്ണപിള്ളയുടെ രക്തസാക്ഷി മണ്ഡപത്തിൽ നിന്നുള്ള കൊടിമരവും എത്തിയതോടെ സമ്മേളന വേദിയായ അഭിമന്യു നഗർ ആവേശത്തിലായി.

സമ്മേളന നഗരിയിൽ സ്ഥാപിക്കാനുള്ള നേതാക്കളുടെ ഛായാചിത്രങ്ങൾ രക്തസാക്ഷി അനീഷ് രാജൻ്റെ വീട്ടിൽ
നിന്നും എത്തിച്ചു . ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 100 ദീപശിഖാ ജാഥകളും സമ്മേളന നഗരിയിൽ സംഗമിച്ചു . തുടർന്ന് പൊതുസമ്മേളന വേദിയായ അഭിമന്യു നഗറിൽ സ്വാഗതസംഘം ചെയർമാൻ കെ എസ് മോഹനൻ പതാക ഉയർത്തി

പ്രതിനിധി സമ്മേളനം നാളെ രാവിലെ 9 ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കുമളി ഹോളിഡേ ഹോമിൽ പ്രത്യേകം തയ്യാറാക്കിയിട്ടുള്ള എ കെ ദാമോദരൻ നഗറിലാണ് പ്രതിനിധി സമ്മേളനം നടക്കുക. 14 ഏരിയാ സമ്മേളനങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 153 പ്രതിനിധികളും 37 ജില്ലാ കമ്മറ്റി അംഗങ്ങളുമാണ് 3 ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

കേന്ദ്ര കമ്മറ്റി അംഗങ്ങളായ എ വിജയരാഘവൻ , വൈക്കം വിശ്വൻ , എം. സി ജോസഫൈൻ, കെ രാധാകൃഷ്ണൻ ,സംസ്ഥാന സെക്രട്ടിയേറ്റ് അംഗങ്ങളായ എം എം മണി, കെ ജെ തോമസ് എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കും. ഉദ്ഘാടന സമ്മേളനത്തിന് ശേഷം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും . തുടർന്ന് 2 ദിവസങ്ങളിലായി ചർച്ച നടക്കും. സമ്മേളനം 5 ന് സമാപിക്കും. സമാപന പൊതുസമ്മേളനം പി ബി അംഗം പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News