മുംബൈയിൽ കൊവിഡ് മൂന്നാം തരംഗം ; അതീവ ജാഗ്രത

മുംബൈയിൽ മൂന്നാം തരംഗമെന്ന് മന്ത്രി ആദിത്യ താക്കറെ. കൊവിഡ് കേസുകൾ ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിലാണ് മുംബൈ നഗരം മൂന്നാം തരംഗത്തിന്റെ നടുവിലാണെന്നും അതീവ ജാഗ്രതയോടൊപ്പം കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നത് അനിവാര്യമാണെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

അതേസമയം, കൊവിഡിന്റെ മൂന്നാം തരംഗം മുംബൈയില്‍ നഗരത്തില്‍ തുടങ്ങിയെന്ന് ടാസ്‌ക്‌ഫോഴ്‌സ് അംഗം ഡോ.ശശാങ്ക് ജോഷി ഇന്ത്യ ടുഡേക്ക് നല്‍കിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. നിലവില്‍ നാല് ദിവസത്തിലൊരിക്കലാണ് മുംബൈയില്‍ കേസുകള്‍ ഇരട്ടിയാകുന്നത്. നഗത്തില്‍ ഇപ്പോള്‍ ഡെല്‍റ്റ മാറി അവിടേക്ക് ഒമൈക്രോണ്‍ എത്തുകയാണ്. അതുകൊണ്ടാണ് മൂന്നാം തരംഗം തുടങ്ങിയെന്ന് പറയുന്നത്.

കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന് പ്രതിരോധശേഷി മറികടക്കാന്‍ കഴിവുണ്ടെന്നും അതിവേഗവ്യാപനത്തിന് കാരണം ഇതാണെന്നും ഇന്ത്യയിലെ പരിശോധനാ ലബോറട്ടറികളുടെ കണ്‍സോര്‍ഷ്യമായ ഇന്‍സാകോഗ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here