ബേപ്പൂർ വാട്ടർ ഫെസ്റ്റിവൽ മികച്ചതെന്ന് ഫ്രാൻസിൽ നിന്നെത്തിയ വിനോദസംഘം

കേരള ടൂറിസം വകുപ്പ് നടത്തിയ ബേപ്പൂർ വാട്ടർ ഫെസ്റ്റിവലിന് അഭിനന്ദനവുമായി ഫ്രാൻസിൽ നിന്നെത്തിയ ടൂറിസ്റ്റ് സംഘം. ഫെസ്റ്റ് മികച്ചതാണെന്ന് ഫ്രാൻസിൽ നിന്നെത്തിയ സംഘം അഭിപ്രായപ്പെട്ടുയെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസാണ് അറിയിച്ചത്.

ബേപ്പൂർ വാട്ടർ ഫെസ്റ്റിവൽ വിജയകരമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത് കേരള പോലീസാണെന്നും മന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുകയും ചെയ്തു.

സംഘാടന മികവിലും ജന പങ്കാളിത്തത്തിലും ശ്രദ്ധയാകർഷിക്കുന്നതായിരുന്നു ബേപ്പൂർ വാട്ടർ ഫെസ്റ്റെന്ന് ഫ്രാൻസിൽ നിന്നെത്തിയ വിനോദസംഘം അഭിപ്രായപ്പെട്ടുയെന്ന് മന്ത്രി പറഞ്ഞു.

ബേപ്പൂർ ഉൾപ്പെടെയുള്ള കേരളത്തിലെ ടൂറിസം സാധ്യതകൾ തങ്ങളുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ അഡ്വഞ്ചർ ടൂറിസം, വാട്ടർ സ്പോർട്സ് സാധ്യതകളുമായി ഉപയോഗപ്പെടുത്തുന്നതിന് എല്ലാ പിന്തുണയും നൽകുമെന്നും അവർ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

ഫെസ്റ്റിവൽ വിജയമാക്കുന്നതിന് മാതൃകാപരമായ ഇടപെടൽ നടത്തിയ കേരള പൊലീസിന്റെ നേതൃത്വത്തിലുള്ള പൊളയിറ്റ് പൊലീസിങ്ങിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥരെയും സംഘാടകരെയും ജനുവരി 9ന് രാവിലെ നടക്കുന്ന ആദരിക്കൽ ചടങ്ങിൽ പങ്കെടുക്കാമെന്നും ഫ്രാൻസിൽ നിന്നെത്തിയ ടുറിസ്റ്റ്‌ സംഘം അറിയിച്ചിട്ടുണ്ട്.

അതേസമയം, ജല ടൂറിസത്തിന്റെ അനന്ത സാധ്യതകള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ വാട്ടര്‍ തീം ഫെസ്റ്റിവലാണ്
ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News