കൊല്ലം ജില്ലാ സമ്മേളനം സമാപിച്ചു

ജീവത്യാഗം ചെയ്തും മതമൈത്രി നിലനിർത്തണമെന്ന സന്ദേശം നൽകി സിപിഐഎം കൊല്ലം ജില്ലാ സമ്മേളനം സമാപിച്ചു.രാജ്യത്ത് 12 സംസ്ഥാനങളിൽ ക്രൈസ്തവ ദേവാലയങൾ ആക്രമിച്ചവർ തന്നെയാണ് പോപ്പിനെ കാണാൻ പോയതെന്ന് കോടിയേരി ബാലകൃഷ്ണൻ സമാപന സമ്മേളനം ഉത്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഈ വാക്കുകൾ ദേശീയ രാഷ്ട്രീയത്തിൽ വരാൻ പോകുന്ന തിരുത്തലുകളെ കുറിച്ചാണ്.ബിജെപിയുെ കേന്ദ്ര ഭരണം അവസാനിപ്പിക്കാൻ ബദലിന് രൂപം നൽകും.പാർട്ടി കോൺഗ്രസ് ആ രഹസ്യം വെളിപ്പെടുത്തുമെന്നും കോടിയേരി പറഞ്ഞു.

കെ റയിൽ പദ്ധതിയിൽ നിന്ന് പിണറായി സർക്കാർ ഒരിഞ്ച് പോലും പുറകോട്ട് പോകില്ലെന്നും വ്യക്തമാക്കി. പാർട്ടി പ്രവർത്തകർ ഓരൊ വീടുകളിലും പോയി ജനങളുടെ പ്രശ്നങൾ ഏറ്റെടുക്കാൻ തയാറാകണമെന്ന് ആഹ്വാനം ചെയ്താണ് കൊട്ടാരക്കരയെ കൂടുതൽ ചുവപ്പിച്ച് മൂന്ന് ദിവസത്തെ കൊല്ലം ജില്ലാ സമ്മേളനം സമാപിച്ചത് .മന്ത്രി കെ.എൻ.ബാലഗോപാൽ,സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറി എസ് സുദേവൻ തുടങിയവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News