ആലപ്പുഴ രഞ്ജിത് വധം; 2 പേർ കൂടി പിടിയിൽ

ആലപ്പുഴ രഞ്ജിത് വധക്കേസില്‍ രണ്ട് എസ് ഡി പി ഐ പ്രവർത്തകർ കൂടി കസ്റ്റഡിയിൽ. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആലപ്പുഴ സ്വദേശികളാണ് കസ്റ്റഡിയിലായത്.

ഇതോടെ പിടിയിലായ കൊലയാളി സംഘാംഗങ്ങളുടെ എണ്ണം 6 ആയി. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത നാലു പേരടക്കം 12 പേർ നേരത്തെ അറസ്റ്റിലായിരുന്നു.

12 മണിക്കൂറിനിടെയാണ് ആലപ്പുഴയില്‍ രണ്ട് കൊലപാതകങ്ങള്‍ നടന്നത്. ഡിസംബര്‍ 18 ന് വൈകീട്ടാണ് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനിനെ കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഇതിനു തൊട്ടുപിന്നാലെ ഡിസംബര്‍ 19ന് പുലര്‍ച്ചെ ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസനെ ഒരുസംഘം ആളുകള്‍ വീട്ടിലെത്തി വെട്ടിക്കൊല്ലുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here