പുതുവര്‍ഷത്തില്‍ ബ്ലാസ്റ്റേഴ്സിന് സമനില തുടക്കം

പുതുവര്‍ഷത്തില്‍ ബ്ലാസ്റ്റേഴ്സിന് സമനില തുടക്കം. ഐ എസ് എല്ലില്‍ എഫ്സി ഗോവയ്ക്കെതിരെയുള്ള മത്സരം സമനിലയില്‍ അവസാനിച്ചു.

ഇരുടീമുകളും രണ്ടു ഗോള്‍ വീതം നേടി. രണ്ട് ഗോളുകള്‍ക്ക് മുന്നില്‍ നിന്ന ബ്ലാസ്റ്റേഴ്സ് രണ്ടു ഗോള് വാങ്ങി സമനില വഴങ്ങുകയായിരുന്നു. ബ്ലാസ്റ്റേഴ്സിനായി ജീക്സണ്‍ സിംഗും അഡ്രിയാന്‍ ല്യൂണയും ഗോള്‍ നേടിയപ്പോള്‍ ഗോവയ്ക്കായി ജോര്‍ഗെ മെന്‍ഡോസയും എഡു ബേഡിയയും ഗോളുകള്‍ നേടി.

സീസണിലെ അഞ്ചാം സമനിലയോടെ ബ്ലാസ്റ്റേഴ്സ് പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി. 9 മത്സരങ്ങളില്‍ നിന്ന് 14 പോയിന്‍റാണ് ബ്ലാസ്റ്റേഴ്സിന്‍റെ സമ്പാദ്യം. ജനുവരി 9ന് ഹൈദരാബാദിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്‍റെ അടുത്ത മത്സരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News