ഐ എസ് എല്ലില്‍ ഇന്ന് ഒഡീഷ എഫ് സി – മുംബൈ സിറ്റി എഫ് സി പോരാട്ടം

ഐ എസ് എല്ലില്‍ ഇന്ന് ഒഡീഷ എഫ് സി – മുംബൈ സിറ്റി എഫ് സി പോരാട്ടം. രാത്രി 7:30 ന് വാസ്കോ തിലക് മൈതാനിലാണ് മത്സരം.

ഒഗ്ബെച്ചെയുടെ ഹൈദരാബാദിനോട് 6 – 1 ന് തരിപ്പണമായതിന്റെ നാണക്കേട് മാറ്റാൻ ഉറച്ചു തന്നെയാണ് കലിംഗ വോറിയേഴ്സ് . ബമ്പോളിമിലെ കനത്ത തോൽവിക്ക് തിലക് മൈതാനിൽ കണക്ക് തീർക്കണം.

ജാവി ഹെർണാണ്ടസിന്റെയും ജോനാഥാസിന്റെയും ബൂട്ടുകളിലാണ് ഒഡീഷ ആരാധകരുടെ പ്രതീക്ഷ മുഴുവൻ . ഗോൾകീപ്പർ കമൽജിത് സിങ്ങ് പതിവ് ഫോമിലേക്കുയർന്നാൽ ചാമ്പ്യന്മാരെ വിറപ്പിക്കാൻ ഒഡീഷയ്ക്ക് സാധിക്കും.

8 മത്സരങ്ങളിൽ നിന്നും 10 പോയിൻറാണ് ഒഡീഷ എഫ്.സിക്കുള്ളത്. അതേസമയം കഴിഞ്ഞ 5 മത്സരങ്ങളിൽ നിന്നും 3 ജയവും ഒരു സമനിലയും തോൽവിയുമാണ് മുംബൈ സിറ്റിയ്ക്കുള്ളത്.

സീസണിൽ ഭേദപ്പെട്ട പ്രകടനമാണ് ഐലൻഡേഴ്സിന്റേത്. കഴിഞ്ഞ സീസണിലെ ഗോൾഡൻ ബൂട്ട് ജേതാവായ ഇഗോർ അൻഗൂളോയാണ് മുംബൈയുടെ സൂപ്പർ താരം. തദ്ദേശീയ താരങ്ങളായ വിക്രം പ്രതാപ് സിങ്ങും ബിബിൻ സിങ്ങും കെട്ടഴിക്കുന്നത് മികവുറ്റ കളിയാണ്.

പുതുവർഷത്തിൽ വിജയത്തിൽക്കുറഞ്ഞൊന്നും ചാമ്പ്യന്മാരെ തൃപ്തരാക്കില്ല. കലിംഗ വോറിയേഴ്സും ഐലൻഡേഴ്സും തമ്മിലുള്ള ത്രില്ലർ പോരിനായി വാസ്കോ തിലക് മൈതാൻ ഒരുങ്ങിക്കഴിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News