സോണിയ സെബാസ്റ്റ്യന്റെ മോചനം; ഹർജി ഇന്ന് സുപ്രീംകോടതിയില്‍

ഐ.എസിൽ ചേരാൻ പോയി അഫ്ഗാനിസ്ഥാനിൽ തടങ്കലിലായ ആയിഷ എന്ന സോണിയ സെബാസ്റ്റ്യന്റെ മോചനത്തിനായി അച്ഛൻ വി.ജെ. സെബാസ്റ്റ്യൻ സേവ്യർ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

ജസ്റ്റിസുമാരായ എൽ. നാഗേശ്വര റാവു, ബി.ആർ. ഗവായ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. മകളെ നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാർ മുൻകയ്യെടുക്കുന്നില്ലെന്നാണ് അച്ഛന്റെ പരാതി.

ഇത് മൗലികാവകാശങ്ങൾ ലംഘിക്കുന്നതാണ്. സുപ്രീംകോടതി ഇടപെടണമെന്നും, മകളെയും ഏഴ് വയസുള്ള കുഞ്ഞിനെയും നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാരിന് നിർദേശം നൽകണമെന്നും ഹർജിയിൽ അച്ഛൻ ആവശ്യപ്പെട്ടിട്ടുണ്ട്.

2019ൽ നാറ്റോ സഖ്യസേനയുമായുള്ള ഏറ്റുമുട്ടലിൽ ഭർത്താവ് അബ്ദുൾ റാഷിദ് കൊല്ലപ്പെട്ടു. ഐ.എസിൽ ചേർന്നതിൽ മകൾ പശ്ചാത്തപിക്കുന്നുണ്ട്. രാജ്യത്ത് തിരികെയെത്താനും, ഇവിടെ വിചാരണ നേരിടാനും മകൾ ആഗ്രഹിക്കുന്നതായും വി.ജെ സെബാസ്റ്റ്യൻ സേവ്യർ കോടതിയെ അറിയിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News