കേരള – ലക്ഷദ്വീപ് സന്ദർശനം പൂർത്തിയാക്കി ഉപരാഷ്ട്രപതി ഇന്ന് മടങ്ങും

നാലു ദിവസത്തെ കേരള ലക്ഷദ്വീപ് സന്ദർശനം പൂർത്തിയാക്കി ഉപ രാഷ്ട്രപതി എം വെങ്കയ്യ നായിഡു ഇന്ന് മടങ്ങും. ഇന്ന് കേരളത്തിലെ വിവിധ പരിപാടികളിൽ സംബന്ധിച്ച ശേഷമാണ് ഉപരാഷ്ട്രപതി നാഗ്പൂരിലേക്ക് തിരിക്കുക.

രാവിലെ കോട്ടയം മാന്നാനത്ത് വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചൻ്റെ നൂറ്റിയൻപതാം ചരമവാർഷിക പരിപാടികൾ ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും.

ശേഷം കൊച്ചി നാവികസേനാ വിമാനത്താവളത്തിൽ നിന്ന് വൈകിട്ട് അഞ്ചിനു വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണു മടക്കം. തന്ത്രപ്രധാന മേഖലകൾ അടക്കം എല്ലാ മേഖലകളിലും ഇന്ത്യയെ പൂർണ്ണമായും സ്വയം പര്യാപ്തമാക്കണമെന്ന് ഉപരാഷ്ട്രപതി ആഹ്വാനം ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here