പി.ടി തോമസിന്റെ ചിതാഭസ്മം അമ്മയുടെ കല്ലറയിൽ അടക്കം ചെയ്യുന്നതിന് മാർഗനിർദേശം

പി ടി തോമസിന്റെ ചിതാഭസ്മം അമ്മയുടെ കല്ലറയിൽ അടക്കം ചെയ്യുന്നതിന് ഇടുക്കി രൂപതയുടെ മാർഗനിർദേശം. രൂപതാ വികാരി ജനറാൾ മോൺ.ജോസ് പ്ലാച്ചിക്കൽ ആണ് ഇടവക വികാരിക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.

സഭയുടെ ഔദ്യോഗിക കർമ്മങ്ങളോടെയല്ല ഈ കർമ്മങ്ങൾ നടക്കുന്നത്. ദേവാലയവും സെമിത്തേരിയും പുണ്യ ഇടങ്ങളാണ്. ദേവാലയത്തിന്റെയും കല്ലറയുടെയും പരിപാവനത കാത്തുസൂക്ഷിക്കണം.

മതവികാരത്തെ വ്രണപ്പെടുത്തുന്ന ഒന്നും ഉണ്ടാവരുത്. പ്രാർഥനാപൂർണ്ണമായ നിശബ്ദത പുലർത്തണമെന്നും മുദ്രാവാക്യം വിളികളോ ഉണ്ടാവരുതെന്നും വികാരിയച്ചനും പാരീഷ് കൗൺസിലും മുൻകരുതലെടുക്കണമെന്നും വികാരി ജനറാൾ പുറത്തിറക്കിയ നിർദ്ദേശത്തിൽ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here