പ്രതീക്ഷയേകി ‘തുരുത്ത്’ ; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി പുറത്തിറക്കി

പ്രമുഖ താരങ്ങളെ അണിനിരത്തി ഹബീബ് മുഹമ്മദ് സംവിധാനം ചെയ്യുന്ന തുരുത്ത് എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. തുരുത്തിന്റെ മുഴുവന്‍ ടീമിനും ആശംസകള്‍ നേര്‍ന്നാണ് മമ്മൂട്ടി പോസ്റ്റര്‍ റിലീസ് ചെയ്തത്

25 കുടുംബങ്ങള്‍ മാത്രം താമസിക്കുന്ന ഒരു ഒറ്റപ്പെട്ട തുരുത്തും അവിടെ ചിലരുമായി ബന്ധപ്പെട്ട് നടക്കുന്ന ചാരായം വാറ്റും അത് പിടികൂടാനുള്ള എക്‌സൈസ് റെയ്ഡുമൊക്കെ പ്രമേയമാക്കിയാണ് സിനിമയൊരുങ്ങുന്നത്

തെക്കേപാട്ട് ഫിലിംസിന്റെ ബാനറില്‍ സുകുമാര്‍ തെക്കേപാട്ട് നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ‘തുരുത്ത് ‘.

ഛായാഗ്രഹണം നിഖില്‍ സുരേന്ദ്രന്‍, എഡിറ്റര്‍ അനന്ദു ചക്രവര്‍ത്തി, കല നളിനി ശ്യാം, മേക്കപ്പ് മിര്‍ഷാദ് മരിയ, വസ്ത്രാലങ്കാരം ദേവദാസ്, സൗണ്ട് അരവിന്ദ് ബാബു, ബിജിഎം ലുക്ക ഡെന്നീസ്, ക്രിയേറ്റീവ് ഡയറക്ടര്‍ വിഷ്ണു നാരായണന്‍ റാവു, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അഭിഷേക് സി എം, സ്റ്റില്‍സ് ജോണ്‍ മാത്യു, പരസ്യകല ആനന്ദ് ചന്ദ്രന്‍ എ കെ, ടെക്‌നിക്കല്‍ പ്രൊഡക്ഷന്‍ ആര്‍ട്ട് ഷിപ്പ് ക്രിയേറ്റീവ്‌സ്, വാര്‍ത്ത പ്രചരണം എ എസ് ദിനേശ് എന്നിവരാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News