ഒമൈക്രോൺ; സംസ്ഥാനം കടുത്ത ജാഗ്രതയിലെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കുട്ടികളുടെ വാക്സിനേഷൻ ആരംഭിച്ചു.കോവാക്സിനാണ് കുട്ടികൾക്ക് നൽകുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.

ആകെ 1426 വാക്സിനേഷൻ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്.കുട്ടികള്‍ക്കായി 551 വാക്സിനേഷൻ കേന്ദ്രങ്ങളുണ്ട്.

സമയബന്ധിതമായി വാക്സിൻ വിതരണം പൂർത്തിയാക്കാൻ സാധിക്കുമെന്നും
ബൂസ്റ്റർ ഡോസ് ജനുവരി 10 മുതൽ നൽകി തുടങ്ങുമെന്നും മന്ത്രി തിരുവനന്തപുരത്ത് അറിയിച്ചു.

ഒമൈക്രോൺ പശ്ചാത്തലത്തില്‍ സംസ്ഥാനം കടുത്ത ജാഗ്രത പുലര്‍ത്തുന്നുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ലോ റിസ്ക് രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് കൂടുതലായി രോഗം സ്ഥിരീകരിക്കുന്നുണ്ട്. ലോ റിസ്ക് രാജ്യങ്ങളിൽ നിന്നും വരുന്നവരുടെ സമ്പർക്കം കാരണമാണ് കേസുകൾ കൂടിയത്. ലോ റിസ്ക് രാജ്യങ്ങളിൽ നിന്ന് വരുന്നവരും കർശന ക്വാറന്റൈൻ പാലിക്കണമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News