ഇടപ്പള്ളിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് 20 പേർക്ക് പരുക്ക്

എറണാകുളം ഇടപ്പള്ളിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് 20 പേർക്ക് പരുക്കേറ്റു. ഇടപ്പള്ളിയിലെ സിഗ്നൽ ജംഗ്ഷനിലാണ് വാഹനാപകടം ഉണ്ടായത്.

എറണാകുളം ഡിപ്പോയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽ പെട്ടത്. ബസ് ഒരു മിനി ലോറിയില്‍ ഇടിച്ച ശേഷം മിനിലോറി ശബരിമല തീർത്ഥാടകരുടെ വാഹനത്തിലേക്ക് ചെന്നിടിക്കുകയായിരുന്നു.

അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. കെഎസ്ആർടിസി ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News