രാജ്യത്ത് 33,750 പുതിയ കൊവിഡ് രോഗികൾ; ഒമൈക്രോൺ കേസുകൾ 1700 ആയി

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 33,750 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 123 മരണവും റിപ്പോർട്ട് ചെയ്തു.

10,846 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. 3,49,22,882 കൊവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചത്. 4,81,893 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

1,45,582 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. ആകെ ഒമൈക്രോൺ കേസുകൾ 1700 ആയി വർധിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയിൽ ഇതുവരെ 510 കേസുകളും ദില്ലിയിൽ 351 കേസുകളും സ്ഥിരീകരിച്ചു.

639 ഒമൈക്രോണ്‍ ബാധിതര്‍ രോഗമുക്തരായി. കേരളത്തില്‍ ആകെ 152 പേർക്കാണ് ഒമൈക്രോൺ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 45 പേർക്ക് കൂടി ഒമൈക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News