പൊലീസ്‌ ഉന്നതതല യോഗം വിളിച്ച്‌ മുഖ്യമന്ത്രി

സംസ്ഥാനത്തെ ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. വൈകീട്ട്‌ മൂന്ന്‌ മണിക്ക്‌ ക്ലിഫ്‌ ഹൗസിലാണ്‌ യോഗം.

അതേസമയം കേരളത്തിന്റെ അഭിമാന പദ്ധതിയായ സിൽവർ ലൈൻ അർധ അതിവേഗ റെയിലിന്റെ നിർമാണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ജില്ലയിൽ നാളെ വിശദീകരണ യോഗം ചേരും.

രാവിലെ 11നു ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിലാണ് പരിപാടി. മന്ത്രിമാർ ഉൾപ്പെടെ വിവിധ മേഖലകളിൽപ്പെട്ട പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും.

പദ്ധതിയുമായി ബന്ധപ്പെട്ട് എം.പിമാർ, എം.എൽ.എമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, മാധ്യമ മേധാവികൾ തുടങ്ങിയവരുമായി വരും ദിവസങ്ങളിൽ പ്രത്യേകം കൂടിക്കാഴ്ച നടത്താനും ആലോചിച്ചിട്ടുണ്ട്.

കാസർകോഡ് നിന്നു തിരുവനന്തപുരത്തേക്ക് നാലു മണിക്കൂർ കൊണ്ടു യാത്രചെയ്യാൻ കഴിയുന്ന അർധ അതിവേഗ റെയിൽ പദ്ധതിയാണ് സിൽവർ ലൈനിലൂടെ സംസ്ഥാന സർക്കാർ വിഭാവനം ചെയ്യുന്നത്.

സംസ്ഥാന സർക്കാരും കേന്ദ്ര റെയിൽവേ മന്ത്രാലയവും സംയുക്തമായി രൂപീകരിച്ച കേരള റെയിൽ ഡെവലപ്മന്റ് കോർപ്പറേഷൻ ലിമിറ്റഡ്(കെ-റെയിൽ) എന്ന കമ്പനിയാണ് പദ്ധതിയുടെ നിർമാണം നടത്തുക.

നിർമാണത്തിനുള്ള പ്രാരംഭ നടപടികൾ സർക്കാർ ആരംഭിച്ചുകഴിഞ്ഞു. നിർമാണവുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും വിശദീകരിക്കാനും വിവിധ വിഭാഗങ്ങളിലുള്ളവരുടെ അഭിപ്രായങ്ങൾ ആരായുന്നതിനും ആശങ്കകൾ ദുരീകരിക്കുന്നതിനുമാണു വിശദീകരണ യോഗം ചേരുന്നത്. മന്ത്രിമാർ പങ്കെടുക്കുന്ന ജില്ലാതല പരിപാടികളും തുടർന്നുള്ള ദിവസങ്ങളിൽ നടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here