പോര്‍ട്ട്‌ഫോളിയോ ഫോട്ടോ പ്രദര്‍ശനം; ആസ്വാദകരുടെ മികച്ച അഭിപ്രായവുമായി പുരോഗമിക്കുന്നു

കൊച്ചി ഫോട്ടോ ജേര്‍ണലിസ്റ്റ് ഫോറം സംഘടിപ്പിച്ച പോര്‍ട്ട്‌ഫോളിയോ ഫോട്ടോ പ്രദര്‍ശനത്തിന് ദര്‍ബാര്‍ ഹാളില്‍ തുടക്കമായി. വാര്‍ത്താശേഖരത്തിനിടെ പകര്‍ത്തിയ ജീവിതത്തിന്‍റെ നേര്‍ക്കാഴ്ചകളാണ് പോര്‍ട്ട്‌ഫോളിയോ എക്സിബിഷന്‍ ആസ്വാദകര്‍ക്ക് സമ്മാനിക്കുന്നത്. മന്ത്രി പി രാജീവ് ഫോട്ടോ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.

ഒറ്റ ക്ലിക്കില്‍ ഒപ്പിയെടുക്കുന്ന അപൂര്‍വ്വ നിമിഷങ്ങള്‍. വാക്കുകള്‍ കൊണ്ട് വിവരിക്കുന്നതിനേക്കാള്‍ അപ്പുറമാണ് ഓരോ കാഴ്ചയും. പോര്‍ട്ട്‌ഫോളിയോ ആസ്വാദകര്‍ക്ക് സമ്മാനിക്കുന്നതും ജീവിതത്തിന്‍റെ ഈ നേര്‍ക്കാഴ്ചകളാണ്.

രാഷ്ട്രീയ കേരളത്തിന്‍റെ സുന്ദരമായ നിമിഷങ്ങളും നഷ്ടപ്പെടലുകളും പ്രകൃതിക്ഷോഭവും ദുരന്തങ്ങളും അതിജീവനവും എല്ലാം വലിയ ക്യാന്‍വാസില്‍ കാണാം. അതുതന്നെയാണ് പോര്‍ട്ട്‌ഫോളിയോയുടെ ലക്ഷ്യമെന്ന് കണ്‍വീനര്‍ മനു വിശ്വനാഥ് പറഞ്ഞു.

പത്ര ഫോട്ടോഗ്രാഫര്‍മാരുടെ കൂട്ടായ്മയായ കൊച്ചി ഫോട്ടോ ജേര്‍ണലിസ്റ്റ് ഫോറത്തിന്‍റെ സില്‍വര്‍ ജൂബിലിയോടനുബന്ധിച്ചാണ് ഫോട്ടോപ്രദര്‍ശനം സംഘടിപ്പിച്ചത്. മന്ത്രി പി രാജീവ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കൊച്ചി മേയര്‍ അഡ്വ. എം അനില്‍കുമാര്‍, നടന്‍ ജയസൂര്യ അടക്കമുളളവര്‍ എത്തിയിരുന്നു. ചടങ്ങില്‍ വിവിധ അവാര്‍ഡുകള്‍ നേടിയ ഫോട്ടോഗ്രാഫര്‍മാരെ ആദരിച്ചു. പ്രദര്‍ശനം നാലിന് സമാപിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News