കടുക് പ്രേമികളാണോ? കറികളിൽ കടുക് വറുക്കുന്നതിന് മുൻപ് ഇത് കൂടി അറിയൂ

കറികളില്‍ കടുക് വറുത്ത് ഉപയോഗിക്കുന്ന ശീലം പണ്ടു കാലം മുതല്‍ തന്നെ കേരളീയര്‍ക്കുണ്ട്. കടുക് വറുത്തിടുമ്പോഴുള്ള ഗന്ധം മാത്രമല്ല, ഭക്ഷണപദാര്‍ഥങ്ങള്‍ക്ക് രുചി വര്‍ധിപ്പിക്കുവാനും അവയെ കേടു കൂടാതെ സൂക്ഷിക്കാനും കടുകിനു കഴിയും. ഇത് രക്തദോഷങ്ങളെയും പിത്തത്തെയും അഗ്നിയെയും വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

ചൊറിച്ചില്‍, ഉദരകൃമികള്‍ എന്നിവയെയും ശമിപ്പിക്കും. അനേകം രോഗാവസ്ഥകളില്‍ കടുക് ഔഷധമായി ഉപയോഗിക്കാന്‍ ആയുര്‍വേദത്തില്‍ പറയുന്നു.ദഹനക്കുറവ് , കൃമിരോഗം ഇവയ്ക്ക് കടുക് ചൂര്‍ണമാക്കി ഉപയോഗിച്ചാല്‍ വളരെ ഫലപ്രദമാണ്.

കടുക് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ദഹനശക്തിയെ ഉണ്ടാക്കുന്നു, ഹൃദയ പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കുന്നു. മൂത്രതടസ്സം മാറ്റുന്നു. ഒപ്പം എല്ലുകള്‍ക്കും പല്ലുകള്‍ക്കും ശക്തിയേകുന്നു. കടുകിലുള്ള കാല്‍സ്യം, മഗ്നീഷ്യം, മാംഗനീസ്, ഫോസ്ഫറസ് ഇവ പല്ലുകള്‍ക്ക് ആരോഗ്യമേകുന്നു.

പല്ലിന്റെ ഇനാമല്‍ നഷ്ടപ്പെടാതെയും മോണയില്‍നിന്നു രക്തം വരുന്നതിനെയും കാല്‍സ്യം തടയും. എല്ലുകള്‍ക്ക് ശക്തിയേകുന്നതോടൊപ്പം ഓസ്റ്റിയോ പോറൊസിസ് വരാതെ തടയുകയും ചെയ്യുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News