ആശിഷ് മിശ്ര മുഖ്യപ്രതി; ലഖിംപൂർ കര്‍ഷകഹത്യയിൽ കുറ്റപത്രം സമർപ്പിച്ചു

ലഖിംപൂർ ഖേരി കർഷക കൊലപാതകത്തിൽ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. കേന്ദ്ര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര കേസിൽ മുഖ്യപ്രതിയാണ്. ഇയാളുൾപ്പടെ 14 പ്രതികളാണ് കേസിൽ ആകെ ഉള്ളത്. ഗൂഢാലോചന ഉൾപ്പടെ വിവിധ വകുപ്പുകൾ പ്രതികൾക്ക് എതിരെ ചുമത്തിയാണ് 5000 പേജുള്ള കുറ്റപത്രം തയ്യാറാക്കിയത്.

നാല് കർഷകർക്കും ഒരു മാധ്യമ പ്രവർത്തകനുമാണ് ബിജെപി നടത്തിയ അക്രമത്തിൽ ലഖിംപൂർ ഖേരിയിൽ ജീവൻ നഷ്ടമായത്. സംഭവം നടന്ന് മൂന്ന് മാസം പിന്നിടുമ്പോൾ ആണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കുന്നത്. മുഖ്യ പ്രതിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്ര ഉൾപ്പടെ 14 പേരെയാണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്.

ഫോറൻസിക്, ബാലിസ്റ്റിക് പരിശോധനാ ഫലങ്ങളും സാക്ഷി മൊഴികളും ചേർത്താണ് പ്രത്യേക അന്വേഷണ സംഘം 5000 പേജുള്ള കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. തോക്ക് ഉൾപ്പടെ സംഭവവുമായി ബന്ധപ്പെട്ട് കണ്ടെടുത്ത തൊണ്ടി മുതലുകളും പ്രത്യേക അന്വേഷണ സംഘം പരിശോധിച്ചു. പെട്ടന്ന് ഉണ്ടായ അപകടമല്ല ലഖിംപൂർ ഖേരിയിൽ നടന്നത് എന്നും കേസിലെ മുഖ്യ പ്രതിയായ ആശിഷ് മിശ്ര സംഭവ സമയം കാറിൽ ഉണ്ടായിരുന്നു എന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

അലഹബാദ് ഹൈക്കോടതിയിൽ ആശിഷ് മിശ്രയുടെ ഉൾപ്പടെ വിവിധ പ്രതികളുടെ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിൽ ഉണ്ട്. മുൻപ് പ്രതികൾ നൽകിയ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ആശിഷ് മിശ്രയുടെ അനുയായികൾ ആയ ലവ്കുഷ്, ആശിഷ് പാണ്ഡെ എന്നിവരും കേസിൽ കുറ്റകരമായ ഗൂഢാലോചനയിൽ പങ്കെടുത്തതായി അന്വേഷണ സംഘം കണ്ടെത്തി.

കൊലപാതക ശ്രമം, ആയുധങ്ങൾ ഉപയോഗിച്ച് മാരകമായി ഉപദ്രവിക്കൽ, ഗൂഢാലോചന എന്നിവ ഉൾപ്പടെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ നിരവധി വകുപ്പുകൾ പ്രതികൾക്ക് എതിരെ ചുമത്തിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News