റോഡ് കേടായാൽ കരാറുകാരൻ ഉടൻ നേരെയാക്കണം; കേരളത്തിൽ റണ്ണിങ് കോൺട്രാക്റ്റ് സംവിധാനം നടപ്പിലാക്കും

കേരളത്തിൽ റണ്ണിങ് കോൺട്രാക്റ്റ് സംവിധാനം നടപ്പിലാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പുതിയ ധാരണ പ്രകാരം റോഡ് കേടായാൽ കരാറുകാരൻ അപ്പോൾ തന്നെ നേരെയാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. കോൺസ്റ്റിറ്റ്യുവൻസി മോണിറ്ററിംഗ് ടീമിൻ്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദേഹം

സംസ്ഥാനത്തെ പി.ഡ.ബ്യൂ.ഡി ജോലികൾ കാര്യക്ഷമമാക്കുന്നതിനാണ് കോൺസ്റ്റിറ്റുവൻസി മോണിറ്ററിങ് ടീമിന് തുടക്കം കുറിച്ചത്. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു. പദ്ധതി പ്രകാരം ഓരോ മണ്ഡലത്തിലും ജോലികളുടെ ചുമതല ഒരു ഉദ്യോഗസ്ഥനായിരിക്കും. സംസ്ഥാനതലത്തിൽ 3 സി.ഇ.ഉദ്യോഗസ്ഥർ ഇവരെ നിയന്ത്രിക്കും

നിർമാണജോലികളെക്കുറിച്ചുള്ള വിവരങ്ങൾ കൃത്യ സമയത്ത് സംസ്ഥാന തലത്തിൽ ലഭ്യമാവുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതി കൊണ്ടുണ്ടായ മാറ്റം ഉടൻ തന്നെ പ്രകടമാകുമെന്ന് മന്ത്രി പറഞ്ഞു. അതേ സമയം കേരളത്തിൽ റണ്ണിങ് കോൺട്രാക്റ്റ് സംവിധാനം നടപ്പിലാക്കുമെന്നും പുതിയ ധാരണ പ്രകാരം റോഡ് കേടായാൽ കരാറുകാരൻ ഉടൻ തന്നെ നടപടി സ്വീകരിക്കണമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News