തൃശൂരിൽ അച്ഛൻ മകളെ വെട്ടി കൊലപ്പെടുത്തി

തൃശൂർ വെങ്ങിണിശ്ശേരിയിൽ മകളെ അച്ഛൻ വെട്ടി കൊലപ്പെടുത്തി. മാനസികാസ്വാസ്ഥ്യമുള്ള മൂത്ത മകൾ ശ്യദ്ധ്യയെയാണ് അച്ഛൻ സുരേഷ് കൊലപ്പെടുത്തിയത്. കൊലപാതകത്തിനു ശേഷം പിതാവ് ആത്മഹത്യക്ക് ശ്രമിച്ചു. സുരേഷ് ചേർപ്പ് പൊലീസ് കസ്റ്റഡിയിലാണ്.

ഇന്ന് രാവിലെയായിരുന്നു സംഭവം. അച്ഛൻ മാനസികാസ്വാസ്ഥ്യമുള്ള മകളെ മുറിയിൽ കയറ്റി വാതിലടച്ച ശേഷം വെട്ടി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് സുരേഷ് സ്വയം ദേഹത്ത് വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു. അമ്മയുടെ നിലവിളി കേട്ടാണ് നാട്ടുകാർ വിവരമറിഞ്ഞത്.

ഉടൻ നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചു.മീൻ വില്പനക്കാരനായ സുരേഷിനു സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് അയൽക്കാർ പറയുന്നു. പൊലീസ് സംഭവ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here