തേങ്ങ ഏറുകൊണ്ട് സന്നിധാനത്തെ താൽക്കാലിക ജീവനക്കാരന്റെ തലയ്ക്ക് പരിക്ക്; പ്രതി പിടിയിൽ

ശബരിമലയിൽ താൽക്കാലിക ജീവനക്കാരനെ തേങ്ങ കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ പൊലീസ് പിടികൂടി. തിരുനെൽവേലി സ്വദേശി ശ്രീരാമിനെയാണ് സിസിടിവി ദൃശ്യങ്ങളുടെ സഹായത്താൽ പൊലിസ് പിടികൂടിയത്. ഉച്ചയ്ക്ക് ക്ഷേത്രപരിസരത്ത് വച്ചായിരുന്നു സംഭവം.

താൽക്കാലിക ജീവനക്കാനായ കോഴിക്കോട് ഉള്ളേരി സ്വദേശി ബിനീഷിനാണ് പരിക്കേറ്റത്. സന്നിധാനം ആശുപത്രിയിൽ ചികിത്സ തേടി. നിലവിൽ രേഖാമൂലം പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel