ഓഫീസ് നടത്തിപ്പിന് കൈയ്യിൽ ചില്ലി കാശില്ല; ജീവനക്കാരെ പെരുവഴിയിലാക്കി കെപിസിസി

കെപിസിസി ആസ്ഥാനത്ത് ജീവനക്കാരുടെ കൂട്ട പിരിച്ചുവിടല്‍. സ്വയം വിരമിക്കലിന് ജീവനക്കാര്‍ക്ക് കെ.സുധാകരന്റെ നോട്ടീസ്. കൊവിഡ് പ്രതിസന്ധിക്കിടയില്‍ ജീവക്കാരെ പെരുവഴിയിലാക്കിയതില്‍ കോണ്‍ഗ്രസില്‍ പ്രതിഷേധം. അക്കൗണ്ടില്‍ പണമില്ലെന്ന് കെപിസിസി നേതൃത്വത്തിന്റെ വിശദീകരണം.

മുല്ലപ്പള്ളി അധ്യക്ഷ പദവി ഒഴിയുമ്പോള്‍ കെപിസിസിയുടെ അക്കൗണ്ടില്‍ ഉണ്ടായിരുന്നത് മൂന്നരകോടി രൂപ, ഇതിനുപുറമെ തെരഞ്ഞെടുപ്പ് ചെലവിലേക്ക് എഐസിസിയില്‍ നിന്ന് ലഭിച്ച തുകയുടെ ബാക്കിയും കൈവശം ഉണ്ടായിരുന്നൂ. ഇന്ദിരാ ഭവനില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ക്ക് 1000 രൂപ ശമ്പളവും വര്‍ദ്ധിപ്പിച്ചു നല്‍കിശേഷമാണ് മുല്ലപ്പള്ളി പടിയിറങ്ങിയത്. പക്ഷെ പുതിയ അധ്യക്ഷനായി കെ.സുധാകരന്‍ എത്തിയതോടെ കാര്യങ്ങള്‍ തകിടംമറിഞ്ഞു. അക്കൗണ്ടില്‍ ഉണ്ടായിരുന്ന മൂന്നരകോടിയും കൈവശം ഉണ്ടായിരുന്ന തുകയും കാലിയായി. ഓഫീസ് നടത്തിപ്പിന് കാശില്ലാത്തതിനാല്‍ ജീവനക്കാരെ പിരിച്ചുവിടുകയാണ് പുതിയ നേതൃത്വം.

ഒരു വിഭാഗം ജീവനക്കാരുടെ ശമ്പളം പകുതിയാക്കി വെട്ടിച്ചുരുക്കി. ഭൂരിഭാഗം ജീവനക്കാര്‍ക്കും സ്വയം പിരിഞ്ഞുപോകാന്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ് ഓഫീന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍. ആദ്യപടിയായി 6 ജീവനക്കാരെ കഴിഞ്ഞ ദിവസങ്ങളില്‍ പിരിച്ചുവിട്ടു. ഇതില്‍ മുപ്പത് കൊല്ലത്തില്‍ അധികമായി ജോലി ചെയ്തിരുന്നവരടക്കമുണ്ട്. സുധാകരന്‍ നേരിട്ട് യോഗം വിളിച്ചുചേര്‍ത്താണ് ജീവനക്കാരുടെ എണ്ണം വെട്ടിക്കുറക്കാന്‍ തീരുമാനിച്ചത്. മാത്രമല്ല സ്വയം വിരമിക്കലിന് സന്നദ്ധത അറിയിച്ച് ജീവനക്കാരില്‍ നിന്നും ഒപ്പിട്ടുവാങ്ങിയെന്നാണ് വിവരം.

മുന്‍ കെപിസിസി അധ്യക്ഷന്‍മാരുടെ ഡ്രൈവര്‍മാരെ അടക്കം ഒഴിവാക്കും. പകരം കെ.സുധാകരനൊപ്പം എത്തിയവര്‍ക്കാകും പുതുതായി തൊഴില്‍ നല്‍കുക. തന്റെ കൂടെ നില്‍ക്കുന്നവരെ മാത്രം സംരക്ഷിച്ച് മറ്റുള്ളവരെ ഒഴിവാക്കാനാണ് സുധാകരന്റെ നീക്കമെന്നാണ് ഒരു വിഭാഗം നേതാക്കള്‍ പറയുന്നത്. മാത്രമല്ല കെപിസിസി അക്കൗണ്ടില്‍ ഉണ്ടായിരുന്ന തുക സുധാകരന്റെ ധൂര്‍ത്തിനായി ചിലവഴിച്ചെന്നും നേതാക്കള്‍ ആരോപിക്കുന്നു. അക്കൗണ്ട് കാലിയാക്കിയതല്ലാതെ പാര്‍ട്ടി ചിലവിനായി പണം സ്വരൂപിക്കാനും സുധാകരന് ആയില്ലെന്നും വിമര്‍ശനമുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News