‘താൻ എന്നും ഒറ്റയാൾ പോരാളി’, 5 വർഷവും നടത്തിയത് ഒറ്റയാൾ പോരാട്ടം; സതീശന് മറുപടിയുമായി ചെന്നിത്തല

ഡി ലിറ്റ് വിവാദത്തില്‍ കോണ്‍ഗ്രസിനുളളിലെ തമ്മിലടി രൂക്ഷമാകുന്നു. വി ഡി സതീശന് മറുപടിയുമായി രമേശ് ചെന്നിത്തല രംഗത്തെത്തി. കോണ്‍ഗ്രസിനുളളില്‍ താന്‍ എന്നും ഒറ്റയാള്‍ പോരാളിയാണെന്നും ജനകീയ പ്രശ്നങ്ങള്‍ ഇനിയും ഉയര്‍ത്തിക്കൊണ്ടുവരുമെന്നും ചെന്നിത്തല വ്യക്തമാക്കി.

ഡി ലിറ്റ് വിവാദത്തില്‍ രമേശ് ചെന്നിത്തലയെ തളളിക്കൊണ്ടായിരുന്നു കോണ്‍ഗ്രസിലെ അവസാന വാക്ക് താനും കെപിസിസി പ്രസിഡന്‍റുമാണെന്ന് വി ഡി സതീശന്‍ തുറന്നടിച്ചത്. എന്നാല്‍ അതേ നാണയത്തില്‍ കൊച്ചിയിലെത്തി മറുപടി പറയുകയാണ് രമേശ് ചെന്നിത്തല. താന്‍ എന്നും ഒറ്റയാള്‍ പോരാളിയായിരുന്നു. പൊതുജനങ്ങളെ ബാധിക്കുന്ന കാര്യങ്ങളില്‍ ഇനിയും ആ പോരാട്ടം തുടരുമെന്നായിരുന്നു സതീശനുളള മറുപടി.

രമേശ് ചെന്നിത്തലയ്ക്കെതിരെ വി ഡി സതീശന്‍ നടത്തിയ പ്രസ്താവനയില്‍ വലിയ അതൃപ്തിയാണ് ഐ ഗ്രൂപ്പിനുളളത്. അതേസമയം ചെന്നിത്തല ഒരു സൂപ്പര്‍ പ്രതിപക്ഷ നേതാവാകാന്‍ ശ്രമിക്കുന്നുവെന്ന വിമര്‍ശനം വിഡി സതീശന്‍ ഗ്രൂപ്പും ഉയര്‍ത്തുന്നു. ചുരുക്കത്തില്‍ ഡി ലിറ്റ് വിവാദത്തിലെ അനൈക്യവും നേതാക്കള്‍ തമ്മിലുളള പരസ്യമായ വിഴുപ്പലക്കലായി മാറിക്കഴിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here