കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള കരാർ; ചർച്ച നാളെയും തുടരും

കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള കരാറുമായി ബന്ധപെട്ട് ഗതാഗത വകുപ്പ് മന്ത്രി ആൻ്റണി രാജു വിളിച്ച് ചേർത്ത തൊഴിലാളി യൂണിയനുകളുമായുള്ള ചർച്ച നാളെയും തുടരും. കരട് റിപ്പോര്‍ട്ടിന്മേല്‍ ഉന്നയിച്ച ആക്ഷേപങ്ങളില്‍ ഏകദേശ തീരുമാനമായെന്ന് തൊഴിലാളി യൂണിയനുകള്‍. ഈ മാസം തന്നെ കരാര്‍ ഒപ്പിടുമെന്ന് മന്ത്രി നേരത്തെ തന്നെ ഉറപ്പ് നൽകിയിരുന്നു.

കെഎസ്ആർടിസി ശമ്പള കരാർ രണ്ട് ദിവസത്തിനകം ഒപ്പിടാനാകും എന്ന പ്രതീക്ഷയാണ് ഗതാഗതവകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചക്ക് ശേഷം പുറത്ത് വന്ന തൊഴിലാളി യൂണിയനുകൾ പങ്ക് വച്ചത്. ശമ്പള മാസ്റ്റര്‍ സ്കെയിലിലെ അപാകതകള്‍ കൂടി മാത്രമാണ് പരിഹരിക്കപെടാനുള്ളത്.ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നാണ് യൂണിയനുകളുടെ പൊതു അഭിപ്രായം.

അതേസമയം, യൂണിയനുകള്‍ തള്ളിക്കളഞ്ഞ കാര്യങ്ങള്‍കൂടി ഉള്‍പ്പെടുത്തിയ കരട് റിപ്പോര്‍ട്ടാണ് മാനേജ്മെന്‍റ് ആദ്യം കൈമാറിയത്. ഇതിനെതിരെ പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍ എതിര്‍പ്പറിയിച്ചതിനാല്‍ ഇന്നത്തെ യോഗതീരുമാനം കൂടി ഉള്‍പ്പെടുത്തി പുതിയ കരട് നല്‍കും.അടിസ്ഥാന ശമ്പളം 23,000 രൂപയായി ഉയര്‍ത്താനാണ് തീരുമാനിച്ചിട്ടുള്ളത്. പത്തു വര്‍ഷം കാത്തു നിന്ന പുതുക്കിയ ശമ്പളം ജനുവരി മാസം തന്നെ നൽകുമെന്ന് മന്ത്രി ആൻ്റണി രാജു നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here