കുഞ്ചാക്കോ ബോബന്‍റെ ആദ്യ തമിഴ് ചിത്രം, ഒപ്പം അരവിന്ദ് സ്വാമിയും

കുഞ്ചാക്കോ ബോബന്‍റെ ആദ്യ തമിഴ് ചിത്രം, ഒപ്പം അരവിന്ദ് സ്വാമിയും; ‘രണ്ടകം’ ടീസർ

കുഞ്ചാക്കോ ബോബൻ-അരവിന്ദ് സ്വാമി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘രണ്ടകം’ എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. വേറിട്ട ഗെറ്റപ്പിലാണ് ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ എത്തുന്നത്. ‘ഒറ്റ്’ എന്ന പേരിൽ മലയാളത്തിലും ഈ ചിത്രമെത്തുന്നുണ്ട്. അരവിന്ദ് സ്വാമി ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം മലയാളത്തിലേക്കെത്തുന്ന ചിത്രവുമാണിത്. കുഞ്ചാക്കോ ബോബൻ ആദ്യമായി തമിഴിൽ അഭിനയിക്കുന്ന സിനിമ കൂടിയാണ്.

തമിഴ്-മലയാളം ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ജാക്കി ഷറോഫും സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഗോവയിലും മംഗലാപുരത്തിലുമായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ഈ സിനിമ സംവിധാനം ചെയ്യുന്നത് തീവണ്ടി സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകനായ ടി.പി ഫെല്ലിനിയാണ്.

തമിഴിലെയും മലയാളത്തിലെയും പ്രമുഖ താരങ്ങള്‍ ചിത്രത്തിന്‍റെ ഭാഗമാവുന്നുണ്ട്. ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എസ്.സജീവാണ്. മുംബൈ, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളാണ് ചിത്രത്തിന്റെ മറ്റു പ്രധാന ലൊക്കേഷനുകള്‍. ഗോവയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. തെലുങ്ക് താരം ഈഷ റെബ്ബയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്.

ദി ഷോ പീപ്പിള്‍ ന്റെ ബാനറില്‍ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. എ.എച്ച് കാശിഫാണ് സംഗീതം ഒരുക്കുന്നത്. വിജയ് ആണ് ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. അപ്പു ഭട്ടതിരി എഡിറ്റിങ്ങ് നിര്‍വ്വഹിക്കുന്നു. സ്റ്റെഫി സേവ്യറാണ് വസ്ത്രാലങ്കാരം. റോണക്‌സ് സേവ്യറാണ് മെയ്ക്കപ്പ് ചെയ്യുന്നത്. സൗണ്ട് ഡിസൈണറായി ചിത്രത്തിനൊപ്പമുള്ളത് രംഗനാഥ് രവിയാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുനിത് ശങ്കറാണ്. ലൈന്‍ പ്രൊഡ്യൂസര്‍ മിഥുന്‍ എബ്രഹാമും പി.ആര്‍.ഒ ആതിര ദില്‍ജിത്തുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News