നാലാം ക്ലാസ്സുകാരി സനയുടെ പുസ്തകം പ്രകാശനം ചെയ്ത് ബെന്യാമിൻ

സന ഫൈസൽ എന്ന ഒൻപത് വയസുകാരിയുടെ maria’s adventure എന്ന  ആദ്യ കൃതിയുടെ പ്രകാശനം നിർവഹിച്ച് സാഹിത്യകാരൻ ബെന്യാമിൻ. ഇക്കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ തന്റെ മകൾ കെസിയയ്ക് maria’s adventure ന്റെ ആദ്യ കോപ്പി നൽകി അദ്ദേഹം പുസ്തകം പ്രകാശനം ചെയ്തു.

കൊവിഡ് കാലം കുട്ടികളെ നാല് ചുവരുകൾക്കിടയിൽ തളച്ചിട്ടപ്പോഴും ചിലരെങ്കിലും തങ്ങളിലെ സർഗ്ഗവാസനകളെ പരിപോഷിപ്പിച്ചെടുക്കാനുള്ളൊരു അവസരമായി അതിനെ കണ്ടെത്തി.സന ഫൈസൽ എന്ന ഒൻപത് വയസുകാരി അവരിലൊരാളാണ്. കഴിഞ്ഞ കൊവിഡ് കാലത്ത് മനസ്സിൽ വിരിഞ്ഞ കഥ ഒരു പുസ്തകമായി പുറത്തിറങ്ങിയ സന്തോഷത്തിലാണ് ഇന്ന് ഈ ഒൻപത് വയസുകാരി. maria’s adventure എന്ന തന്റെ ആദ്യ കൃതിയിലൂടെ തന്നെ ഏവരുടെയും മനം കവർന്നു കഴിഞ്ഞു സന ഫൈസൽ.

തന്റെ ദ്വീപിനെ നശിപ്പിക്കാനൊരുങ്ങുന്ന ദുർമന്ത്രവാദിനിയെ നേരിടാനൊരുങ്ങുന്ന മരിയ എന്ന പെൺകുട്ടിയുടെ സാഹസിക യാത്രകളാണ് നാല്പത് പേജുള്ള ഈ കുഞ്ഞു പുസ്തകത്തിന്റെ ഉള്ളടക്കം.ഇക്കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ സാഹിത്യകാരൻ ബെന്യാമിൻ തന്റെ മകൾ കെസിയയ്ക് ആദ്യ കോപ്പി നൽകി പുസ്തകം പ്രകാശനം ചെയ്തു.കുട്ടികൾക്കായി രചിച്ച ഈ മികച്ച സാഹിത്യസൃഷ്ടി അതിമനോഹരമായ ചിത്രങ്ങളാൽ സമ്പന്നമാക്കിയത് ചിത്രകാരി ശില്പ അലക്സ് ആണ്.

“കഴിഞ്ഞ കോവിഡ് കാലത്താണ് സന ഇക്കഥ എഴുതി തുടങ്ങിയത്.ആദ്യ അധ്യായങ്ങൾ വായിച്ചപ്പോൾ രസകരമായി തോന്നി.പരമാവധി പ്രോത്സാഹനം നൽകിയപ്പോൾ ഒരു മുഴുനീള adventure കഥ എഴുതി തീർത്തു.അത് സുഹൃത്തുക്കൾക്ക് അയച്ചു കൊടുക്കുകയും അവരുടെ നല്ല വാക്കുകൾ നൽകിയ പ്രേരണയിൽ അതൊരു പുസ്തകമാക്കാൻ തീരുമാനിക്കുകയും ചെയ്യുകയായിരുന്നു.ബെന്യാമിനെ പോലെ പ്രശസ്തനായ സാഹിത്യകാരൻ അത് പ്രകാശനം ചെയ്തത് ഇരട്ടി മധുരമായി.”- സനയുടെ മാതാപിതാക്കളുടെ വാക്കുകൾ.ആനിമേറ്ററും നവമാദ്ധ്യമങ്ങളിലെ അറിയപ്പെടുന്ന എഴുത്തുകാരിയുമാണ് അമ്മ നിമ.പിതാവ് ഫൈസൽ ഐ ടി.പ്രൊഫഷണൽ.

ബാംഗ്ലൂർ ഡീൻസ് അക്കാദമിയിൽ നാലാം തരത്തിൽ പഠിക്കുന്ന സന ഫൈസലിന്റെ സ്വദേശം കണ്ണൂരാണ്.നിരവധി കവിതകൾ രചിച്ചിട്ടുള്ള സനയുടെ ആദ്യ കഥയായ mariya’s adventure ആമസോൺ കിൻഡലിൽ ലഭ്യമാണ്.യുണികോഡ് സെൽഫ് പബ്ലിഷിങ്ങ് കമ്പനിയാണ് പ്രസാധകർ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here