കെ റെയില്‍ വീതി 25 കിലോമീറ്ററെന്ന് മാധ്യമം; വീതി കുറഞ്ഞുപോയെന്ന് സമൂഹമാധ്യമങ്ങളില്‍ പരിഹാസം

കെ റെയിലിന്‍റെ വീതി എത്രയാണ്? പലര്‍ക്കും സംശയം ഉണ്ടാകാം.15 മുതല്‍ 25 മീറ്റര്‍വരെയാണ് വീതി. ഒരോ പ്രദേശത്തിന്‍റേയും ഭൂമി ശാസ്ത്രപരമായ പ്രത്യേകതകള്‍ അനുസരിച്ച് മാറ്റങ്ങള്‍ ഉണ്ടാകാം. എന്നാല്‍ ജമാഅത്തെ ഇസ്ലാമിയുടെ മുഖപത്രമായ മാധ്യമം പുതിയ കണ്ടെത്തല്‍ നടത്തിയിരിക്കുന്നു – കെ റെയിലിന്‍റെ വീതി “25 കിലോമീറ്റര്‍” ആണത്രെ…

കെ റെയിലിന്‍റെ ഉയരം “8 കിലോമീറ്റര്‍” ആണെന്ന കെ സുധാകരന്‍റെ പ്രസ്താവനയായിരുന്നു ഇതുവരെ കേട്ടതിലെ ഏറ്റവും വലിയ പച്ചക്കളളം. എന്നാല്‍ മാധ്യമം കളളപ്രചാരണത്തില്‍ സുധകരനെ തോല്പിച്ചിരിക്കുന്നു. എഡിറ്റ് പേജില്‍ ” നാശത്തിലേക്ക് നയിക്കുന്ന പിടിവാശി” എന്ന തലക്കെട്ടില്‍ സില്‍വര്‍ ലൈന്‍വിരുദ്ധ സമിതി നേതാവ് എസ് അലീനയെക്കൊണ്ടാണ് ജമാഅത്ത് ഇസ്ലാമി പച്ചക്കളളം പ്രചരിപ്പിക്കുന്നതിനായി ലേഖനം എഴുതിച്ചിരിക്കുന്നത്.

കെ റെയിലിന്‍റെ വീതി 25 കിലോമീറ്റര്‍ ആണെന്ന് അലീന എഴുതിയിരിക്കുന്നു.കെ റെയിലിനെതിരെ ഏതാനും ദിസവങ്ങളിലായി മാധ്യമം നടത്തുന്ന കളളപ്രചാരണങ്ങലുടെ തുടര്‍ച്ചയാണ് ഈ ലേഖനം.

മാധ്യമത്തിന്‍റെ കളളപ്രചാരണത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ പരിഹാസങ്ങളും വൈറലായി. താലിബാന്‍ അധികാരം പിടിച്ചപ്പോള്‍ അഫ്ഗാനിസ്ഥാന് സ്വാതന്ത്യം ലഭിച്ചതായി ആഘോഷിച്ച മാധ്യമം കെറിയിലിന് നല്‍കിയ വീതി കുറഞ്ഞുപോയെന്ന് പലരും ഫേസ്ബുക്കില്‍
കുറിച്ചു.

കെ റെയിലിന്‍റെ വീതി 25 കിലോമീറ്ററാക്കിയ മാധ്യമം ദിനപത്രത്തിന്‍റെ നടപടിയെക്കുറിച്ച് പ്രശ്സ്ത സിനിമാ നിരൂപകന്‍ ജി പി രാമചന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ…

“വടക്കു നിന്ന് തെക്കോട്ട് യാത്ര ചെയ്യേണ്ട കെ റെയിലായതുകൊണ്ട്
ഇരുപത്തഞ്ചിലൊതുക്കി. പടിഞ്ഞാട്ടു നിന്ന് കിഴക്കോട്ടാണെങ്കിൽ കാണാമായിരുന്നു. നമ്മളൊരു നൂറ് പിടിച്ചേനെ”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News